കസ്ടമര്‍ സര്‍വീസ് (Customer Service)

മനുഷ്യസമൂഹത്തിലെവിടെ നോക്കിയാലും ആള്‍ക്കാരുമായി കൂടുതല്‍ ഇടപഴകാനും മറ്റുള്ളവര്‍ക്കെ എന്തെങ്കിലും ആവശ്യം വന്നാല്‍ അവരെ സഹായിക്കാന്‍ അല്ലെങ്കില്‍ കരുതാന്‍ പ്രാപ്തിയുള്ളവരുമായ ആള്‍ക്കാരെ നമുക്കു കാണ്മ)ന്‍ സാധിക്കും. നമ്മുടെ നാട്ടില്‍ ഇതിനെ, അവന് അല്ലെങ്കില്‍ അവള്‍ക്കെ മനുഷപ്പറ്റുണ്ടന്നു പറയും. ഈ മനുഷപ്പറ്റ് നമ്മുടെ ബിസിനസിന്‍റെ വിജയത്തിനും വളരെ അത്യാവശ്യമാണ്. അമേരിക്കയില്‍ പല കമ്പനികളും ഈ മനുഷപ്പറ്റു കാണിക്കാന്‍ മത്സരിക്കുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. ചില സംരംഭങ്ങള്‍ കസ്ടമര്‍ സര്‍വീസ് എന്നുള്ളത് മാറ്റി ഗസ്റ്റ് സര്‍വീസ് എന്നാക്കി. അവര്‍ ഓരോ കസ്റ്റമരേയും വിരുന്നുകാരായി കാണുന്നു.

രണ്ടായിരത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഞാന്‍ ഗള്‍ഫ്‌ല്‍ ജോലി ചെയ്തിരുന്ന സമയത്തെ അവിടെത്തെ സൂപ്പര്‍ മാര്‍ക്കറ്റ്‌കളില്‍ പോകുമ്പോള്‍ കേള്‍ക്കാറുള്ള ഒരു സാധാരണ അനൌന്‍സ്മെന്‍റ് ആണ് ” ക്ലീനിംഗ് സ്റ്റാഫ്‌ പ്ലീസ് കം ടു ഫസ്റ്റ് ഫ്ലോര്‍ നിയര്‍ കസ്റ്റമര്‍ സര്‍വീസ്” അല്ലങ്കില്‍ ” ക്ലീനിംഗ് സ്റ്റാഫ്‌ പ്ലീസ് കം ടു സെക്കന്റ്‌ ഫ്ലോര്‍”. അന്നെനിക്കു അതുകേട്ടിട്ടു അപാകതയൊന്നും തോന്നിയിട്ടില്ല. എന്നാല്‍ ഇന്ന് അത് എന്‍റെ ചെവിക്കു കുറച്ചു വിഷമമുണ്ടാക്കും. എന്തുകൊണ്ടാണെന്ന് ചോതിച്ചാല്‍ എന്‍റെ, അമേരിക്കയിലെ പ്രവാസ കാലയളവില്‍ ഞാന്‍ വളരെയാതികം സൂപ്പര്‍ മാര്‍ക്കട്ടുകളില്‍ പോവുകയും( ഇവിടെ ഗ്രോസെറി സ്റ്റോര്‍ എന്നാണ് പറയുന്നത്) ഒരു പ്രമുഖ ഗ്രോസറി സ്റ്റോറില്‍ ജോലിചെയ്യുവാന്‍ അവസരം ലഭിക്കുകയും ചെയ്തതിനാല്‍ ആയിരിക്കണം. എന്തുതന്നെ ആയിരുന്നാലും അങ്ങനെയൊരു അനൌണ്സ്മെന്‍റെ ഞാന്‍ ഇതുവരേയും ഇവിടെ കേട്ടിട്ടില്ല. ഞാനിവിടെ കണ്ടിട്ടുള്ളതെ, എന്തെങ്കിലും താഴെ വീഴുകയോ, തറയില്‍ ദ്രാവകങ്ങള്‍ എന്തെങ്കിലുംവീണ് തറയോ മറ്റോ ക്ലീന്‍ ചെയ്യണമെങ്കില്‍ ആര് ആദ്യം അത് ശ്രധിക്കുനുവോ അവര്‍ തന്നെ അവിടം ക്ലീന്‍ ആക്കും. മിക്കപ്പോഴും മാനേജെര്‍മ്മാര്‍ ബക്കറ്റും മോപ്പ്മായി നടക്കുന്നത് കാണാവുന്നതാണ്. കസ്റ്റമേഴ്സ്നെ അല്ലങ്കില്‍ ഗസ്റ്റ്നു ഏതെങ്കിലും സാധനം കണ്ടുപിടിക്കണം എന്നുണ്ടങ്കില്‍ ഏതെങ്കിലും ഒരു സ്റ്റാഫ്‌നോട് ചോതിച്ചാല്‍ അവര്‍ മിക്കപ്പോഴും നമ്മോടൊപ്പം സാധനം ഇരിക്കുന്ന ഭാഗത്ത്‌ വരികയും വേണ്ടിയ സാധനം എടുത്തു തരികയും ചെയ്യും. ഇതു പറയുമ്പോള്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബഹറിനില്‍ വച്ചുണ്ടായ ഒരു സംഭവം മനസ്സില്‍ ഓടിവരുന്നു.

അന്ന് ഞാന്‍ ബഹറിനില്‍ ജോലിചെയ്യുന്ന സമയം ഒരു സാധാരണ ആഴ്ചയുടെ അവസാന സാധനം മേടിക്കല്‍ ചടങ്ങുനടക്കുമ്പോള്‍ ഞാന്‍ ആണുങ്ങളുടെ ഷര്‍ട്ട്‌ തിരയുന്ന തിരക്കിലായിരുന്നു. എന്തുകൊണ്ടോ ആ ഭാഗത്തെ ഉടുപ്പുകള്‍ തൂക്കിയിട്ടിരുന്നത് എനിക്കെത്തുന്നതിലും ഉയരത്തിലായിരുന്നു. എത്തികുത്തിയിട്ടും എത്താഞ്ഞിട്ടെ ഞാന്‍ ആ ഷെല്‍ഫ്ന്‍റെ താഴത്തെ തട്ടില്‍ ഒരു കാലുവച്ചു ശ്രമിക്കാന്‍ നോക്കുമ്പോള്‍ ഒരു ഷോപ്പ് ജോലിക്കാരന്‍ പ്രത്യക്ഷപെട്ട് ഷര്‍ട്ട്‌ അതെ തൂക്കിയിട്ടിരുന്നിടത്ത് നിന്നും എടുത്ത് തന്നിട്ടുപറഞ്ഞു ഞാന്‍ അതേല്‍ കയറി ആ ഷെല്‍ഫ് മറിച്ചിടുന്നതിലും നല്ലതല്ലേ അവന്‍ എടുത്തു തരുന്നതെ എന്ന്. ആ വില്പനക്കാരന്‍ ചെയ്തതെ ശരിതെന്നെ പക്ഷെ അവന്‍റെ വായില്‍നിന്നും വന്ന വാക്ക് അവന്‍റെ പ്രവര്‍ത്തിയെ നശിപ്പിച്ചു. അവിടെയാണ് വിരുന്നുകാര്‍ എന്ന മാനസികാവസ്ത്യുടെ വത്യാസം. ഒരു ഗസ്ടിനോടെ അല്ലങ്കില്‍ വിരുന്നുകരോടു നാം മുകളില്‍ പറഞ്ഞ രീതിയില്‍ പറയാറില്ല.

ഒരിക്കല്‍ ചങ്ങനാശേരിയില്‍ ഒരു തുണിക്കടയില്‍ പോയപ്പോഴുണ്ടായ അവസ്തകൂടി പറയാം. ഞാനും എന്‍റെ ഭാര്യയും കൂടി, ചങ്ങനാശേരിയില്‍ അന്ന് പുതിയതായി തുടങ്ങിയതായ ഈ ജൗളികടയിലേക്ക് കേറിച്ചെന്നു. ഷോപ്പില്‍ നല്ലതിരക്ക്. ആള്‍ക്കാര്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ ചെന്നയുടനെ അവിടെ വാതുക്കല്‍ നിന്ന ഒരു കുട്ടിചോദിച്ചു ഞങ്ങള്‍ എന്തുസധനം വാങ്ങാനാണ് വന്നതെന്ന്. ഞങ്ങളുടെ ഇങ്ങിതം അറിഞ്ഞു ആ തരുണീമണി ഞങ്ങളെ മുകളിലത്തെ നിലയിലേക്ക് കൂടിക്കൊണ്ടു പോയി. എല്ലായിടത്തും നല്ല തിരക്ക്. അവസാനം രണ്ടു മൂന്നു മണിക്കൂറിനുശേഷം തുണിയെല്ലാം സെലക്ട്‌ ചെയ്തുകഴിഞ്ഞു. ഇനിയും താഴെ ചെന്ന് പയ്മെന്‍റെ നടത്തിയതിനുശേഷം അടുത്ത കൌണ്ടര്‍ല്‍ നിന്നും തുണി കയ്യില്‍പറ്റണം. ഞങ്ങള്‍ പണം എല്ലാം അടച്ചതിനുശേഷം ഡെലിവറി കൌണ്ടര്‍ ലക്ഷ്യമാക്കി നീങ്ങി വലിയ ഒരു ജനസമൂഹത്തിന്‍റെ സമ്മര്‍ദ്ദം ഏറ്റുവാങ്ങിയാണ് കാശ് പേ ചെയ്തത് അതിനുശേഷം ഇതാ അതിലും വലിയ ഒരു ജനക്കൂട്ടം. ആള്‍ക്കാര്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു, ഒരുവിധത്തില്‍ തിക്കി കൌണ്ടര്‍ന്‍റെ മുന്‍പിലെത്തിയപ്പോള്‍ വേറൊരാള്‍ കൌണ്ടര്‍ അറ്റാക്ക് എന്നുപറയും പോലെ ആ സ്ഥാനവും പിടിച്ചെടുത്തു. അവസാനം ആ ഡെലിവറി നടുത്തളത്തില്‍ നില്‍ക്കുന്ന ഒരു ആളുടെ കയ്യില്‍ ഞങ്ങളുടെ ബില്‍ കൊടുത്തു. അവന്‍ സാധനം നോക്കിയിട്ടു വന്നില്ലന്നു പറഞ്ഞു. ആള്‍ക്കാരുടെ തിരക്കും ഞങ്ങള്‍ക്കു ആ കടയില്‍നിന്നും പോകണമെന്നുള്ള ആഗ്രഹവും കാരണം ഞങ്ങള്‍ വീണ്ടും വീണ്ടുംഞങ്ങളുടെ ഐറ്റംസ് വന്നോ എന്നറിയാന്‍ തിരക്കുപിടിച്ചു. അതെ അവിടെനിന്ന ഡെലിവറി ബോയ്ക്കെ ഇഷ്ടപെട്ടില്ല അവന്‍ ഞങ്ങളോട് കയര്‍ക്കുവാന്‍ തുടങ്ങി. ബാങ്കില്‍ കിടന്ന പൈസ കൊടുത്ത് കടിക്കുന്ന പാമ്പിനെ വാങ്ങിയ അവസ്ഥയായി ഞങ്ങള്‍ക്കെ.
പിന്നീട് ഒരു അവസരത്തില്‍ ഒരുകടയില്‍ പോകണ്ടിയതായി വരുമ്പോള്‍ നമ്മള്‍ ആകട ഷോപ്പ് ചെയ്യുവാന്‍ സെലക്ട്‌ ചെയ്യുവാന്‍ മടിക്കും.

എപ്പോഴും കസ്റ്റമര്‍ ആണ് ആ ഷോപ്പിന്‍റെ അല്ലങ്കില്‍ ആ സ്ഥാപനത്തിന്‍റെ ഓണര്‍ എന്ന രീതിയില്‍ വേണം ഒരു കസ്ടോമെരിനോട് പെരുമാറാന്‍.

Author: Boby

I am Boby Thomas born and raised in a small village in Kerala state, South India.I am curious about everything from my childhood onwards. Currently living in the United States of America. I believe this is the best time to be an entrepreneur.

Leave a Reply

Your email address will not be published. Required fields are marked *