ഒരു പാറയുടെ കഥ.

ഒരു പാറയുടെ കഥ.

കഴിഞ്ഞ ദിവസം ഞാന്‍ എന്‍റെ ‘triathlon’ പരിശീലനത്തിന്‍റെ ഭാഗമായി ഒരു പാറകെട്ടുകള്‍ നിറഞ്ഞ സ്ഥലത്തുകൂടെ ഓടുകയുണ്ടായി. അതെ ഇതു ഞാന്‍ തന്നെ ബോബി, ഞാന്‍ ഒരു ‘triathlete’ ആകാന്‍ തീരുമാനിച്ച് പരിശീലനം തുടങ്ങി കഴിഞ്ഞു. എന്തുകൊണ്ട് ‘triathlon’ എന്ന് പിന്നൊരവസരത്തില്‍ പറയാം. ആ ഓട്ടത്തിന്‍റെ ഇടയില്‍ ഒരു പുഴയുടെ തീരത്തെ ഒരു നിമിഷം വിശ്രമത്തിനു വേണ്ടി നിന്നപ്പോള്‍. അവിടെ കിടന്ന മനോഹരമായൊരു പാറ എന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. ആ പാറ വളരെ മനോഹരമായി, ആരോ ചെത്തി മിനിക്കിയതുപോലെയിരിക്കുന്നു. അങ്ങനെ ഞാന്‍ ആ പറയെനോക്കി നില്‍ക്കുമ്പോള്‍ പണ്ട് സ്കൂളില്‍ മലയാളം വായിക്കാനും എഴുതാനും പഠിക്കുന്ന സമയത്തെങ്ങോ ഒരിക്കല്‍ ഒരു പാറയുടെ കഥ പഠിച്ചതായി ഓര്‍ക്കുന്നു. അപ്പോള്‍ ആ പാറക്കഷണം, എന്നെ നോക്കി കണ്ണിറുക്കികാണിച്ചിട്ടു പറഞ്ഞു ഞാന്‍ ഒരിക്കല്‍ നിന്നോടെ എന്‍റെ കഥപറഞ്ഞതാണെങ്കിലും ഞാന്‍ ഒന്നുകൂടെ പറയാം. വര്‍ഷങ്ങള്‍ക്കുമുന്‍പെ ഞാനൊരു വലിയ പാറയുടെ ഭാഗമായിരുന്നു. പലദിവസങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ അങ്ങനെ തന്നെ കിടന്നു. അങ്ങനെ പലദിവസത്തെ മഴയും വെയിലും എന്‍റെ ശരീരത്തെ വളരെയധികം വേദനിപ്പിച്ചു. അന്നുഞാന്‍ വിചാരിച്ചിരുന്നു ഈ ഭുമിയില്‍ ജനിക്കാതെ പോയിരുന്നെങ്കില്‍ എത്രനന്നായിരുന്നു എന്ന്. അങ്ങനെയൊരു ദിവസം എന്‍റെ രൂപത്തില്‍ എന്തോ ഒരു മാറ്റം ഞാന്‍ കണ്ടു, കാട്ടില്‍ വേട്ടക്കു വരുന്ന ആള്‍ക്കാര്‍ പറയുന്നതും കേട്ടു, എന്‍റെ ശരിരത്തില്‍ ചവിട്ടരുതെ ഞാന്‍ അവരെ മരിച്ചിടും എന്നൊക്കെ, അങ്ങനെ ഒത്തിരി ഒത്തിരി നാളുകള്‍ക്ക് ശേഷം ഒരു വലിയ മഴയത്തെ ഞാന്‍ എന്‍റെ അമ്മയുടെ കുടുംബത്തില്‍നിന്നും വേര്‍പെട്ടെ താഴത്തെ പുഴയിലേക്ക് ചാടി. അന്നൊക്കെ എന്‍റെ വശങ്ങള്‍ ഇതുപോലെ മിനുസമുല്ലതല്ലയിരുന്നു എന്നാല്‍ ഞാന്‍ ഒത്തിരി ഒത്തിരി നാളുകള്‍ ഈപുഴയിലൂടെ മറിഞ്ഞും തിരിഞ്ഞും എന്‍റെ കഠിനമായ ശരീരം മാറി എനിക്കെ ഈ നല്ല അഴകുള്ള ശരിരം കിട്ടി.

ആ പാറയുടെ കഥയിലെപ്പോലെ നമ്മുടെ കാര്യശേഷിയും വര്‍ദ്ധിക്കണമെങ്കില്‍ നിരന്തരമായ പരിശ്രമം ആവശ്യമാണ്‌. ജീവിതകാലംമുഴുവനായുള്ള ഒരു പഠന സംവിധാനം നമുക്കെ വളരെ അത്യാവശ്യമാണ്. നമ്മള്‍ ഓരോരുത്തരും ആയിരിക്കുന്ന മേഖലയില്‍ വിശദമായ പഠനം അത്യാവശ്യമാണ്. ദിവസവും അരമണിക്കൂര്‍ നേരമെങ്കിലും നമ്മള്‍ ചെയ്യുന്ന തൊഴിലുമായി ബന്ധപ്പെട്ടതോ അല്ലങ്കില്‍ ഒരു പുതിയ മേഖലയിലുള്ളതോ ആയ പുഷ്തകങ്ങളോ അല്ലങ്കില്‍ മറ്റു പഠന സാമഗ്രികളോ വായിച്ചു പഠിക്കുവാന്‍ ശ്രമിക്കുക. ഓരോ ദിവസവും ഒരു ചെറിയ കാര്യമെങ്കിലും പഠിക്കാന്‍ ശ്രമിക്കുക. ഏതു മേഖലയായാലും വിധക്തന്‍ ആകാന്‍ സമയവും പഠനവും അത്യാവശ്യമാണ്.

കസ്ടമര്‍ സര്‍വീസ് (Customer Service)

മനുഷ്യസമൂഹത്തിലെവിടെ നോക്കിയാലും ആള്‍ക്കാരുമായി കൂടുതല്‍ ഇടപഴകാനും മറ്റുള്ളവര്‍ക്കെ എന്തെങ്കിലും ആവശ്യം വന്നാല്‍ അവരെ സഹായിക്കാന്‍ അല്ലെങ്കില്‍ കരുതാന്‍ പ്രാപ്തിയുള്ളവരുമായ ആള്‍ക്കാരെ നമുക്കു കാണ്മ)ന്‍ സാധിക്കും. നമ്മുടെ നാട്ടില്‍ ഇതിനെ, അവന് അല്ലെങ്കില്‍ അവള്‍ക്കെ മനുഷപ്പറ്റുണ്ടന്നു പറയും. ഈ മനുഷപ്പറ്റ് നമ്മുടെ ബിസിനസിന്‍റെ വിജയത്തിനും വളരെ അത്യാവശ്യമാണ്. അമേരിക്കയില്‍ പല കമ്പനികളും ഈ മനുഷപ്പറ്റു കാണിക്കാന്‍ മത്സരിക്കുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. ചില സംരംഭങ്ങള്‍ കസ്ടമര്‍ സര്‍വീസ് എന്നുള്ളത് മാറ്റി ഗസ്റ്റ് സര്‍വീസ് എന്നാക്കി. അവര്‍ ഓരോ കസ്റ്റമരേയും വിരുന്നുകാരായി കാണുന്നു.

രണ്ടായിരത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഞാന്‍ ഗള്‍ഫ്‌ല്‍ ജോലി ചെയ്തിരുന്ന സമയത്തെ അവിടെത്തെ സൂപ്പര്‍ മാര്‍ക്കറ്റ്‌കളില്‍ പോകുമ്പോള്‍ കേള്‍ക്കാറുള്ള ഒരു സാധാരണ അനൌന്‍സ്മെന്‍റ് ആണ് ” ക്ലീനിംഗ് സ്റ്റാഫ്‌ പ്ലീസ് കം ടു ഫസ്റ്റ് ഫ്ലോര്‍ നിയര്‍ കസ്റ്റമര്‍ സര്‍വീസ്” അല്ലങ്കില്‍ ” ക്ലീനിംഗ് സ്റ്റാഫ്‌ പ്ലീസ് കം ടു സെക്കന്റ്‌ ഫ്ലോര്‍”. അന്നെനിക്കു അതുകേട്ടിട്ടു അപാകതയൊന്നും തോന്നിയിട്ടില്ല. എന്നാല്‍ ഇന്ന് അത് എന്‍റെ ചെവിക്കു കുറച്ചു വിഷമമുണ്ടാക്കും. എന്തുകൊണ്ടാണെന്ന് ചോതിച്ചാല്‍ എന്‍റെ, അമേരിക്കയിലെ പ്രവാസ കാലയളവില്‍ ഞാന്‍ വളരെയാതികം സൂപ്പര്‍ മാര്‍ക്കട്ടുകളില്‍ പോവുകയും( ഇവിടെ ഗ്രോസെറി സ്റ്റോര്‍ എന്നാണ് പറയുന്നത്) ഒരു പ്രമുഖ ഗ്രോസറി സ്റ്റോറില്‍ ജോലിചെയ്യുവാന്‍ അവസരം ലഭിക്കുകയും ചെയ്തതിനാല്‍ ആയിരിക്കണം. എന്തുതന്നെ ആയിരുന്നാലും അങ്ങനെയൊരു അനൌണ്സ്മെന്‍റെ ഞാന്‍ ഇതുവരേയും ഇവിടെ കേട്ടിട്ടില്ല. ഞാനിവിടെ കണ്ടിട്ടുള്ളതെ, എന്തെങ്കിലും താഴെ വീഴുകയോ, തറയില്‍ ദ്രാവകങ്ങള്‍ എന്തെങ്കിലുംവീണ് തറയോ മറ്റോ ക്ലീന്‍ ചെയ്യണമെങ്കില്‍ ആര് ആദ്യം അത് ശ്രധിക്കുനുവോ അവര്‍ തന്നെ അവിടം ക്ലീന്‍ ആക്കും. മിക്കപ്പോഴും മാനേജെര്‍മ്മാര്‍ ബക്കറ്റും മോപ്പ്മായി നടക്കുന്നത് കാണാവുന്നതാണ്. കസ്റ്റമേഴ്സ്നെ അല്ലങ്കില്‍ ഗസ്റ്റ്നു ഏതെങ്കിലും സാധനം കണ്ടുപിടിക്കണം എന്നുണ്ടങ്കില്‍ ഏതെങ്കിലും ഒരു സ്റ്റാഫ്‌നോട് ചോതിച്ചാല്‍ അവര്‍ മിക്കപ്പോഴും നമ്മോടൊപ്പം സാധനം ഇരിക്കുന്ന ഭാഗത്ത്‌ വരികയും വേണ്ടിയ സാധനം എടുത്തു തരികയും ചെയ്യും. ഇതു പറയുമ്പോള്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബഹറിനില്‍ വച്ചുണ്ടായ ഒരു സംഭവം മനസ്സില്‍ ഓടിവരുന്നു.

അന്ന് ഞാന്‍ ബഹറിനില്‍ ജോലിചെയ്യുന്ന സമയം ഒരു സാധാരണ ആഴ്ചയുടെ അവസാന സാധനം മേടിക്കല്‍ ചടങ്ങുനടക്കുമ്പോള്‍ ഞാന്‍ ആണുങ്ങളുടെ ഷര്‍ട്ട്‌ തിരയുന്ന തിരക്കിലായിരുന്നു. എന്തുകൊണ്ടോ ആ ഭാഗത്തെ ഉടുപ്പുകള്‍ തൂക്കിയിട്ടിരുന്നത് എനിക്കെത്തുന്നതിലും ഉയരത്തിലായിരുന്നു. എത്തികുത്തിയിട്ടും എത്താഞ്ഞിട്ടെ ഞാന്‍ ആ ഷെല്‍ഫ്ന്‍റെ താഴത്തെ തട്ടില്‍ ഒരു കാലുവച്ചു ശ്രമിക്കാന്‍ നോക്കുമ്പോള്‍ ഒരു ഷോപ്പ് ജോലിക്കാരന്‍ പ്രത്യക്ഷപെട്ട് ഷര്‍ട്ട്‌ അതെ തൂക്കിയിട്ടിരുന്നിടത്ത് നിന്നും എടുത്ത് തന്നിട്ടുപറഞ്ഞു ഞാന്‍ അതേല്‍ കയറി ആ ഷെല്‍ഫ് മറിച്ചിടുന്നതിലും നല്ലതല്ലേ അവന്‍ എടുത്തു തരുന്നതെ എന്ന്. ആ വില്പനക്കാരന്‍ ചെയ്തതെ ശരിതെന്നെ പക്ഷെ അവന്‍റെ വായില്‍നിന്നും വന്ന വാക്ക് അവന്‍റെ പ്രവര്‍ത്തിയെ നശിപ്പിച്ചു. അവിടെയാണ് വിരുന്നുകാര്‍ എന്ന മാനസികാവസ്ത്യുടെ വത്യാസം. ഒരു ഗസ്ടിനോടെ അല്ലങ്കില്‍ വിരുന്നുകരോടു നാം മുകളില്‍ പറഞ്ഞ രീതിയില്‍ പറയാറില്ല.

ഒരിക്കല്‍ ചങ്ങനാശേരിയില്‍ ഒരു തുണിക്കടയില്‍ പോയപ്പോഴുണ്ടായ അവസ്തകൂടി പറയാം. ഞാനും എന്‍റെ ഭാര്യയും കൂടി, ചങ്ങനാശേരിയില്‍ അന്ന് പുതിയതായി തുടങ്ങിയതായ ഈ ജൗളികടയിലേക്ക് കേറിച്ചെന്നു. ഷോപ്പില്‍ നല്ലതിരക്ക്. ആള്‍ക്കാര്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ ചെന്നയുടനെ അവിടെ വാതുക്കല്‍ നിന്ന ഒരു കുട്ടിചോദിച്ചു ഞങ്ങള്‍ എന്തുസധനം വാങ്ങാനാണ് വന്നതെന്ന്. ഞങ്ങളുടെ ഇങ്ങിതം അറിഞ്ഞു ആ തരുണീമണി ഞങ്ങളെ മുകളിലത്തെ നിലയിലേക്ക് കൂടിക്കൊണ്ടു പോയി. എല്ലായിടത്തും നല്ല തിരക്ക്. അവസാനം രണ്ടു മൂന്നു മണിക്കൂറിനുശേഷം തുണിയെല്ലാം സെലക്ട്‌ ചെയ്തുകഴിഞ്ഞു. ഇനിയും താഴെ ചെന്ന് പയ്മെന്‍റെ നടത്തിയതിനുശേഷം അടുത്ത കൌണ്ടര്‍ല്‍ നിന്നും തുണി കയ്യില്‍പറ്റണം. ഞങ്ങള്‍ പണം എല്ലാം അടച്ചതിനുശേഷം ഡെലിവറി കൌണ്ടര്‍ ലക്ഷ്യമാക്കി നീങ്ങി വലിയ ഒരു ജനസമൂഹത്തിന്‍റെ സമ്മര്‍ദ്ദം ഏറ്റുവാങ്ങിയാണ് കാശ് പേ ചെയ്തത് അതിനുശേഷം ഇതാ അതിലും വലിയ ഒരു ജനക്കൂട്ടം. ആള്‍ക്കാര്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു, ഒരുവിധത്തില്‍ തിക്കി കൌണ്ടര്‍ന്‍റെ മുന്‍പിലെത്തിയപ്പോള്‍ വേറൊരാള്‍ കൌണ്ടര്‍ അറ്റാക്ക് എന്നുപറയും പോലെ ആ സ്ഥാനവും പിടിച്ചെടുത്തു. അവസാനം ആ ഡെലിവറി നടുത്തളത്തില്‍ നില്‍ക്കുന്ന ഒരു ആളുടെ കയ്യില്‍ ഞങ്ങളുടെ ബില്‍ കൊടുത്തു. അവന്‍ സാധനം നോക്കിയിട്ടു വന്നില്ലന്നു പറഞ്ഞു. ആള്‍ക്കാരുടെ തിരക്കും ഞങ്ങള്‍ക്കു ആ കടയില്‍നിന്നും പോകണമെന്നുള്ള ആഗ്രഹവും കാരണം ഞങ്ങള്‍ വീണ്ടും വീണ്ടുംഞങ്ങളുടെ ഐറ്റംസ് വന്നോ എന്നറിയാന്‍ തിരക്കുപിടിച്ചു. അതെ അവിടെനിന്ന ഡെലിവറി ബോയ്ക്കെ ഇഷ്ടപെട്ടില്ല അവന്‍ ഞങ്ങളോട് കയര്‍ക്കുവാന്‍ തുടങ്ങി. ബാങ്കില്‍ കിടന്ന പൈസ കൊടുത്ത് കടിക്കുന്ന പാമ്പിനെ വാങ്ങിയ അവസ്ഥയായി ഞങ്ങള്‍ക്കെ.
പിന്നീട് ഒരു അവസരത്തില്‍ ഒരുകടയില്‍ പോകണ്ടിയതായി വരുമ്പോള്‍ നമ്മള്‍ ആകട ഷോപ്പ് ചെയ്യുവാന്‍ സെലക്ട്‌ ചെയ്യുവാന്‍ മടിക്കും.

എപ്പോഴും കസ്റ്റമര്‍ ആണ് ആ ഷോപ്പിന്‍റെ അല്ലങ്കില്‍ ആ സ്ഥാപനത്തിന്‍റെ ഓണര്‍ എന്ന രീതിയില്‍ വേണം ഒരു കസ്ടോമെരിനോട് പെരുമാറാന്‍.

താമസ സ്ഥലം- ജീവിത വിജയത്തിന് (Importance of Location in life)

നിങ്ങള്‍ നിങ്ങള്‍ക്കു പറ്റിയ ജോലി തിരഞ്ഞെടുത്തതിനുശേഷം ശ്രദ്ധിക്കേണ്ടിയ ഒരു പ്രധാന കാര്യമാണ് നിങ്ങളുടെ താമസ സ്ഥലം. ഒരു പക്ഷെ ജോലി തെരഞ്ഞെടുത്തതിനുശേഷം മാത്രമല്ല ജോലി അന്വേഷിക്കുമ്പോള്‍ത്തന്നെ ചിന്തിക്കേണ്ടതായ ഒരു കാര്യമാണ് താമസസ്ഥലം. താമസസ്ഥലം എന്നതുകൊണ്ട്‌ ഞാനുധേശിക്കുന്നത്, നമ്മള്‍ ജോലിയോ പഠനമോ ഒക്കെ കഴിഞ്ഞ് വിശ്രമിക്കുന്നയിടമെന്നാണ്. നമ്മള്‍ പഠിക്കുന്ന കോളേജ്നോട് ചേര്‍ന്നുള്ള അല്ലങ്കില്‍ ഓഫീസിനോട് അടുത്തുള്ള ഏതെങ്കിലും ഹോസ്റ്റല്‍ അല്ലങ്കില്‍ ലോഡ്ജെ തിരഞ്ഞെടുക്കും. ഇങ്ങനെ നമ്മള്‍ താമസസ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശ്രധിക്കേന്ടിയ ഒരു പ്രധാന കാര്യം, ആരൊക്കെ അതില്‍ നമ്മോടൊപ്പം താമസിക്കുന്നുവെന്നാണ്.

അമേരിക്കന്‍ എഴുത്തുകാരനും ബിസിനസസുകാരനുമായ ജിം റോണ്‍ പറയുന്നതെ ” നിങ്ങള്‍ കൂടുതല്‍നേരം ചിലവ്ഴിക്കുന്ന അഞ്ചു പേരുടെ ശരാശരി ആയിരുക്കും നിങ്ങള്‍”. അതുകൊണ്ടെ നിങ്ങള്‍ താമസിക്കുവാന്‍ പോകുന്ന സ്ഥലം നല്ലതായ കൂടുകാരുടെയും, നിങ്ങളെ ഉയര്‍ച്ചയിലേക്ക് നയിക്കുന്ന ആള്‍ക്കാരുടെയും കൂട്ടമാണോ അതോ എപ്പോഴും വെറുതെ വിമര്‍ശിക്കുന്ന, കളിയാക്കുന്ന കൂട്ടം ആണോഎന്ന് നേരത്തേതന്നെ മനസിലാക്കുക. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യമാണ് എന്‍റെ കോളേജ് പഠന സമയം. ‘Pandalam’ എന്ന ചെറിയ ടൌണിലുള്ള ‘N.S.S. College’ല്‍ അന്നു ഹോസ്റ്റല്‍ ഇല്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്തോ അടിപിടി പ്രശ്നങ്ങള്‍ കാരണം ഹോസ്റ്റല്‍ അടച്ചു പൂട്ടി. എന്നാല്‍ ചില പിടിപാടുള്ള ആള്‍ക്കാര്‍ പറഞ്ഞാല്‍ അവിടെ താമസിക്കാന്‍ പറ്റും. ആസമയത്താണ് ഞാന്‍ ഗോപനെ പരിചയപ്പെടുന്നത്, ഗോപനും താമസിക്കുവാന്‍ ഇടം അന്വേഷിക്കുന്ന സമയം. അവന്‍റെ അപ്പന്‍റെ പിടിപാട് വച്ചെ ആ ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവാദം കിട്ടി. അപ്പോള്‍ അവന്‍ എന്നെയും അവനോടൊപ്പം റൂം ഷെയര്‍ ചെയുവാന്‍ വിളിച്ചു. ഞാന്‍ സന്തോഷപൂര്‍വ്വം ആ ക്ഷണം സ്വീകരിച്ചു. ഞങ്ങളുടെ ഒരുമിച്ചുള്ള താമസ സമയത്തെ ഗോപന്‍റെ ചില നല്ലകരിയങ്ങള്‍ ഞാന്‍ കാണുകയും പിന്നീടത് ഞാനും പരിശീലിക്കുവാന്‍ ഇടയായി. അതില്‍ പ്രധാനമായിട്ടുല്ലത് ഗോപന്‍റെ റൂംമിന്‍റെ അറേഞ്ച്മെന്‍റെആണ്.

എപ്പോഴും നല്ല കൂട്ടുകാരുമായി, നിങ്ങളെക്കാളിലും ഒരുപടിയെങ്കിലും ഉയര്‍ന്നതായ ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ശ്രമിക്കുക. നിങ്ങളിപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ ആള്‍ക്കാര്‍ പരസ്പരം കലഹിക്കുന്നവരാണങ്കില്‍, എത്രയും പെട്ടന്ന് വേറെ താമസസ്ഥലം അന്വേഷിക്കുക.

2- തൊഴില്‍ തെരഞ്ഞെടുക്കുന്നതിന്‍റെ പ്രാധാന്യം

വളരെ സുരക്ഷിതമായ ജീവിത വിജയത്തിനുള്ള ഒരു മാര്‍ഗമാണ് നമ്മുടെ മനസിന്നിനങ്ങിയ ഒരു ജോലി തിരഞ്ഞെടുക്കുക എന്നുള്ളതെ. നമ്മുടെ മാതാപിതാക്കള്‍ മിക്കപ്പോഴും ഈകാര്യത്തില്‍ അറിവുള്ളവര്‍ ആയിരിക്കണം എന്നില്ല. ഒരുപക്ഷേ നാലുമക്കള്‍ ഉള്ള ഒരു പിതാവ് പറഞ്ഞേക്കാം തോമാച്ചന് ഞാന്‍ ഒരു പള്ളില്‍അച്ഛന്‍ ആക്കും അവന്‍റെ അനിയന്‍ ഒരു ഡോക്ടര്‍ മുന്നാമന്‍ ഒരു വക്കീല്‍ ഇളയവന്‍ എന്‍റെ കൃഷിയെല്ലാം നോക്കിനടത്തട്ടെ എന്ന്.

1400x1400-2

How to grow talented Kids?

Life is beautiful and same time it is tough too. If you are a parent, it would be tougher. Life’s each situation or Season has its way. From childhood onwards, life is trying to teach us or telling us to work hard, but most of the time we do not listen. Every stage of life needs hard work. Whenever a child born, he or she starts to struggle. He or she struggle to get the breath, struggle to get food. The day before a baby born, food and breath flow to him or her like electricity, through a cord. Sometimes I think, what a complicated machine we are? Whenever a baby born he start to struggle. I think that is why babies are crying, as soon as when they born. They are struggling to cope up with this world. Whenever a baby is born, he or she needs to fight to get everything. After babies start to crawl, they often fall. When they stand and start to walk in all the stages, there is its struggle. In other words, each season has its struggles. Life without struggle is like a smartphone without any application.
We need to add an appropriate application to our life in each season. When we grow up and are in the season of parenthood, we need to learn more about other successful parents. But how we measure success. In Timm Ferriss Podcast he always asks his interviewees, What is success means to you? We can see a lot of different answers. To be a good parent we need to read books or blogs and we can listen to podcast or audiobooks. Like Bob Barnes, Parenting on Purpose podcast is telling. Parenting is Graduate course (post graduate in India, if you will). To be proficient, we need to read, listen, watch and train ourselves. Moreover, ask for help from the above.
I heard a lot of stories like, lemonade stand, selling candies in class, etc. Now we have more opportunities to explore. I believe the internet has its plus and minus points. I think everybody needs a web address and post something there. Write in worlds language; I think it is English. They have to start from the young age. A lot of stuff they can do like kids can post pictures which they drew and took photos of their family trips. Even they can write about their favorite game. The first thing we parents do is encourage them and spend more time with them inside your house and outside.

Podcast -1 പോട്കാസ്റ്റ് -1

https://drive.google.com/open?id=0ByPCSP-qVXQPYUpPLWxTMnV4NjA

ഇതാ നിങ്ങള്‍ക്കുവേണ്ടി ഒരു പോട്കാസ്റ്റ്. മലയാളത്തില്‍ ഒരു പോട്കാസ്റ്റ് കേള്‍ക്കാന്‍ വേണ്ടി ഞാന്‍ വളരെയധികം തിരഞ്ഞിട്ടും ഒരു ബിസിനസ്‌ പോട്കാസ്റ്റ് പോലും എനിക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇംഗ്ലീഷില്‍ വളരെയധികം പോട്കാസ്റ്റ് കള്‍ ദിവസവും പൊട്ടിമുളക്കുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത്‌. ഇതിനു എന്‍റെ മറുപടിയാണ്‌ ഈ പോട്കാസ്റ്റ്.

കേട്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ.

വേലയുടെ മഹത്വം

Quote- APJ Abdulkalam

 

നമ്മുടെ കേരളത്തില്‍ നമ്മള്‍ ഓരോ ജോലിക്കും ഓരോ റാങ്ക് നിര്‍ണയിചിരിക്കുന്നുണ്ട്. എഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞാല്‍പ്പിന്നെയവര്‍ മെയ്യനങ്ങിയുള്ള ജോലിയൊന്നും ചെയ്യാത്ത അവസ്ഥയാണ്. ഇന്ന് നോക്കിയാല്‍ പുതിയ തലമുറകുഞ്ഞുങ്ങളെല്ലാം കുറഞ്ഞതെ പ്ലസ്‌ ടു പാസായവരാണ്‌.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഷെരിഫ് കൊട്ടാരക്കരയുടെ “എടീ ഇഞ്ഞിമുട്ടായീ” എന്ന ബ്ലോഗ്‌ വായിച്ചപ്പോള്‍ നമ്മുടെ നാടിന്‍റെ അവസ്ഥ ഒന്നുകൂടെ ഒരു വലിയ മനുഷന്‍റെ കണ്ണിലൂടെ കാണുവാന്‍ സധിച്ചു.

എന്താണ് ഈ അവസ്ഥക്കു കാരണം? ആകുട്ടിയാണോ? ആകുട്ടിയുടെ കൂട്ടുകാരിയാണോ? അതോ ഇത്രയുംനാളത്തെ പഠനമാണോ? ചിന്തിക്കണം നമ്മള്‍ ഓരോ മാതാപിതാക്കളും ചിന്തിക്കണം. കൊച്ചു കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ അവരെ ഒരു ജോലിയും ചെയ്യിക്കാതെ പഠിക്കാന്‍ മാത്രം അനുവദിച്ചാല്‍ ഉള്ള അവസ്ഥയിതായിരിക്കും, അവര്‍ക്ക് ഒരു ജോലിയുടെയും മഹത്വം മനസിലാവില്ല. മെയ്യനങ്ങി ജോലിചെയ്തു കഴിയുമ്പോള്‍ കിട്ടുന്ന ആ ഒരു സംത്രിപ്തി, ആ അനുഭവം അറിയണമെങ്കില്‍ കുട്ടികള്‍ വളരുമ്പോള്‍ ജോലി ചെയ്തുതന്നെവേണം വളരാന്‍.

അമേരിക്കയില്‍ കുട്ടികള്‍ അവരുടെ ക്ലാസ്സ്‌ കഴിഞ്ഞാലുടന്‍ ഏതെങ്കിലും കടയിലോ restaurant ലോ ജോലി ചെയുന്നു. അപ്പോള്‍ നമ്മള്‍ പറയും നമുക്കെ അതുപോലെ തൊഴില്‍ അവസരങ്ങള്‍ ഇവിടില്ലന്നെ. ഒരു ചെറു തുണ്ട് ഭുമിയെങ്കിലും നമുക്കുണ്ടെങ്കില്‍ അവിടെ എന്തെങ്കിലും കൃഷി ചെയുവാന്‍ അവരെ പരിശീലിപ്പിക്കുക. എന്‍റെകൂടെ ഡിഗ്രിക്കു പഠിച്ച ജയകുമാര്‍, എന്‍റെ അറിവ് ശരിയാണെങ്കില്‍ അവന്‍റ് ചെറിയ പുരയിടത്തില്‍ പച്ചക്കറി കൃഷി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് അവന്‍ അവന്‍റെ പഠനം നടത്തിയത്‌. നമ്മള്‍ പുരോഗമനം എന്ന് പറഞ്ഞു അമേരിക്കയെ കൂട്ടുപിടിക്കും എന്നാല്‍ അമേരിക്കയിലെ ആള്‍ക്കാരുടെ ജോലിയോടുള്ള മനോഭാവം എന്താണ് എന്ന് നമ്മള്‍ ചിന്തിക്കാറില്ല. ഈ അടുത്ത സമയത്തെ എന്‍റെയൊരു കൂട്ടുകാരനും, നല്ല ഒരു പോട്കാസ്റ്റ്റും അതിലൊക്കെയുപരി പേര്‍സണല്‍ ഫിനാന്‍സില്‍ വളരെയധികം പഠനങ്ങളും ഡിഗ്രികളും കരസ്ഥമാക്കിയ Joshua Sheets അദ്ധേഹത്തിന്‍റെ കുട്ടികാലത്തെ ഒരു അനുഭവം പറയുന്നത് വളരെ പ്രസക്തമാണ്‌ അദ്ദേഹത്തിന് ഏതാണ്ട് എട്ടോ ഒന്‍പതോ വയസുള്ളപ്പോള്‍ അദ്ധേഹത്തിന്‍റെ മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം, അവരുടെ അയല്‍ക്കാരന്‍റെ പറമ്പില്‍ ചാണകം ഇടാന്‍ പോയ അനുഭവം. ഈ സംഭാഷണം അദ്ദേഹത്തില്‍ നിന്നുതന്നെ കേള്‍ക്കണം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയുക( ഈ പോട്കാസ്റ്റ്ന്‍റെ അവസാന ഭാഗത്താണ് ഈ സംഭാഷണം.).

നമ്മള്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്‌ അവരുടെ പ്രായത്തിനനുസരിച്ചുള്ള ജോലി കണ്ടുപിടിച്ചു അവരെക്കൊണ്ടു ചെയ്യിക്കുക എന്നുള്ളത്. ഓര്‍ക്കുക കുട്ടികള്‍ ഒരിക്കലും ഒരു ജോലിയും ചോതിച്ചുമേടിച്ചു ചെയാന്‍ പോകുന്നില്ല. മാതാപിതാക്കളുടെ നിരന്തരമായ പരിശ്രമം ഇതിനു ആവശ്യമാണ്.

എന്താണ് നിങ്ങളുടെ അനുഭവം?
നിങ്ങള്‍ മാതാവോ പിതാവോ ആണെങ്കില്‍ ദയവായി നിങ്ങളുടെ അനുഭവം താഴെ പങ്കുവയ്ക്കുക.

എന്താണ് പോട്കാസ്റ്റിംഗ്.(What is Podcasting)

സ്മാര്‍ട്ട്‌ ഫോണിന്‍റെ പ്രചാരത്തോടുകൂടി നമുക്ക് കിട്ടിയ ഒരു വലിയ ഉപകാരമാണ് പോട്കാസ്റ്റിംഗ് എന്ന് വേണമെങ്കില്‍ പറയാം. എനിക്കറിയാം പലരും നെറ്റിചുളിക്കുന്നുണ്ടാകും എന്ന്, വിഷമിക്കണ്ട ഞാന്‍ വിശധമാക്കാം  ഇതെ ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു റേഡിയോ ആണ് എന്നാല്‍ റേഡിയോ പോലെ പ്രോഗ്രമ്മിനു വേണ്ടി നമ്മള്‍ കാത്തിരിക്കാണ്ടിയ കാരിയമില്ല. നമ്മുടെ സമയത്തിനനുസരിച്ച് നമുക്കാവശ്യമുള്ള പ്രോഗ്രാംസ് പോട്കാസ്റ്റ് വഴി നമുക്കെ ലഭിക്കുന്നു. നിങ്ങള്‍ iPhone ആണ് ഉപയോഗിക്കുന്നതെ എങ്കില്‍, നിങ്ങള്‍ക്കെ
                അതിന്‍റെ സ്ക്രീനില്‍ തിരഞ്ഞാല്‍,
Podcastഈ കാണുന്നപോലുള്ള ഒരു അപ്ലിക്കേഷന്‍ കാണാം. ഇതില്‍ നമുക്കെ നമ്മുടെ ആവിശ്യത്തിനനുസരിച്ചുള്ള പോട്കാസ്റ്റ് തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്നതിനുവേണ്ടി പോട്കാസ്ടിന്‍റെ അപ്പ് തുറന്നതിനു ശേഷം ഒരു ഭൂതക്കണണാടി പോലുള്ള ഭാഗത്തെ ഞെക്കുക അതില്‍ മുകളിലായി നമുക്കാവശ്യമുള്ള മാറ്റര്‍ ടൈപ്പ് ചെയ്താല്‍ ആ category യിലുള്ള എല്ലാ പോട്കാസ്ടും കാണുകയും അതില്‍ നിന്നും നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാവുന്നതുമാണ്.
ഉദാ: നമുക്കെ ബിസിനസ്‌ category യിലുള്ള ഒരു പോട്കാസ്റ്റ് വേണമെങ്കില്‍, ഭുതകണ്ണാടിയില്‍ ഞെക്കിയതിനു ശേഷം, മുകളില്‍ കാണുന്ന സെര്‍ച്ച്‌ എന്നെഴുതിയിരിക്കുന്നിടത്ത്‌ ‘business’ എന്നെ ടൈപ്പ് ചെയ്യുക. അപ്പോള്‍ ആ category യില്‍ ഉള്ള എല്ലാ പോട്കാസ്ടും നമ്മുടെ തിരഞ്ഞെടുപ്പിനുവേണ്ടി കത്തുനില്‍ക്കുനത് കാണാം.
എനിക്കിഷ്ടപെട്ട അഞ്ചു പോട്കാസ്റ്റുകള്‍.
1. Radical Personal Finance.
ഈ പോട്കാസ്റ്റില്‍ ജോഷുവ അദ്ധേഹത്തിന്‍റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും പല വശങ്ങളില്‍ കൂടി നോക്കി വിശകലനം ചെയുന്നു.
2. This is your life with Michael Hyatt.
ജീവിത വിജയവും നേതൃത്വവും വിശദമായി വിശകലനം ചെയ്യുന്നു.
3. 48 Days the Work you love.
Dan Miller- ഒരു എഴുത്തുകാരനും, ജോലിയും ബിസിനസ്‌സും ട്രെയിന്‍ ചെയുന്ന ആളുമാണ്.
4. Parenting On Purpose.
മാതാപിതാക്കള്‍ക്കെ വേന്ടിയുള്ള ഒരു നല്ല പോട്കാസ്ടനിതെ.
5. Rabbi Daniel Lapin.
Rabbi Daniel- നമുക്കെ ലോകം എങ്ങനെ വര്‍ക്ക്‌ ചെയുന്നു എന്ന് നമ്മെ പഠിപ്പിക്കുന്നു.
എത്രയേം മാണ്‌ ഞാന്‍ പ്രധാനമായി കേള്‍ക്കാറുള്ള പോട്കാസ്റ്റ്കള്‍.
ഇതില്‍ അതാണ് നിങ്ങളുടെ ഇഷ്ടം.