ആശയം – Idea

നമ്മള്‍ എല്ലാപേരും പലപ്പോഴായി പല പല ആശയങ്ങള്‍ മനസ്സില്‍ ഉരുത്തിരിയാറുണ്ടെ. പക്ഷെ മിക്കപ്പോഴും ആ ആശയം നമ്മുടെ മനസ്സില്‍ തന്നേ കിടന്നു മരിക്കാനാണ് സാധ്യത. എന്‍റെ മനസ്സില്‍ എപ്പോഴും ഓരോ ആശയങ്ങള്‍ മുളച്ചുവരാറുണ്ട് പക്ഷെ പലപ്പോഴും അവ ആവിയായി പോകാറാണ് പതിവ്. പല എഴുത്തുകാരും പറയുന്നത് നമ്മുടെ മനസ്സില്‍ ഒരു ആശയം ഉണ്ടായാല്‍ ഉടനെ തെന്നെ ആതെ എവിടെഎങ്കിലും എഴുതിവയ്കണംഎന്ന്. ഇന്ന് നമ്മുടെ ആശയം ആവിയായി പോകുന്നതിനു മുന്‍പേ തന്നേ എഴുതി വയ്ക്കുകയോ റെക്കോര്‍ഡ്‌ ചെയ്തുവയ്ക്കുകയോ ചെയ്യാവുന്ന പല തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അല്ലെങ്കില്‍ Applications ഇപ്പോള്‍ മേടികാന്‍ കിട്ടും.
quotescover-JPG-pinterest
നമുക്കെ ഒരു ആശയം കിട്ടിയാല്‍ ഉടനെ അതെ എവിടെയെങ്കിലും എഴുതിവയ്ക്കുക അതിനുശേഷം അതെ ആരോടെങ്കിലും പങ്കുവയ്ക്കുക. മിക്കപ്പോഴും നമ്മള്‍ വിചാരിക്കും നമ്മുടെ ആശയം ആരോടെങ്കിലും പറഞ്ഞാല്‍ അതോടുകൂടി ആ ആശയം മറ്റൊരാള്‍ കൈവശമാക്കി അയാള്‍ ആ ബിസിനസ്‌ തുടങ്ങും എന്ന്. ഞാന് ഈ തരത്തില്ലാണ് വിശ്വസിചിരുന്നത്. പക്ഷെ പലപ്പോഴായി പലരും പറയുന്നതെ അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ല എന്നാണ്.
നിങ്ങള്‍ക്കെ ഒരു ആശയം തോന്നിയാല്‍ നിങ്ങള്‍ എന്തു ചെയും?

ക്രിപ്റ്റോ കറന്‍സി (Crypto Currency)

ലോകത്തിലെവിടേയും ഉപയോഗിക്കാവുന്ന ഒരു കറന്‍സിയാണ് ക്രിപ്ടോ കറന്‍സി എന്ന് വേണമെങ്കില്‍ പറയാം. ഇതിനെ എലക്ട്രോനിക് കറന്‍സി എന്നും പറയാം. ഒരു പ്രത്യേകതരത്തിലുള്ള കോടുപയോഗിച്ചാണ്‌ ക്രിപ്ടോ കറന്‍സിയുടെ നിര്‍മാണംഎന്നതിനാല്‍ ഈ കറന്‍സിയുടെ അനധികൃത ഉത്പാദനം അസദ്യമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ കറന്‍സി ഒരു പ്രതേക രാജ്യത്തോടും ചേരുന്നില്ല എന്നുള്ളത് വളരെ പ്രധാനമാണ് ആയതിനാല്‍ നമുക്കെ എവിടേയും, ഈകരന്‍സി സ്വീകരിക്കുന്നിടത്തെ ഉപയോഗിക്കാവുന്നതാണ്.  അതായതെ നമ്മള്‍ മറ്റു രാജ്യങ്ങളില്‍നിന്നും ആ രാജ്യത്തിന്‍റെ കറന്‍സി ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോഴും തിരിച്ചും കൊടുക്കുന്നതായ ഫീസ്‌ ഒഴിവാക്കാവുന്നതാണ്. ഇതു നമ്മള്‍ വിദേശ മലയാളികള്‍ക്ക് വളരെ ഉപയോഗപ്രതമാണ്. കുടാതെ ഈകരന്‍സിയുടെ വില നിര്‍ണയിക്കുന്നത് ഇതിന്‍റെ ആവിസ്യഗതയെ ആശ്രയ്ച്ചാണ് (Supply and demand). ഉദാഹരണമായി വസ്തുവും സ്വര്‍ണവും വില്‍ക്കുന്നതുപോലെ.
crpto currency
ക്രിപ്ടോ കറന്‍സിയുടെ കയ്മാറ്റം വളരെ എളുപ്പ്പമാണ് എന്നുള്ളതിനാല്‍ ഇതിന്‍റെ ദുരുപയോഗവും കൂടുതലാണ് ഇതെ ഇതിന്‍റെ ഒരു അപാകതയായി കാണാം. Bitcoin ആണ് ആദ്യത്തെ ക്രിപ്ടോ കറന്‍സി എന്ന് വിശ്വസിക്കുന്നു. ഇതിന്‍റെ ഉത്പാദനം ഏതാണ്ട് 2009ല്‍, Santoshi Nakamato എന്ന യുസര്‍ ആയ അക്ജതനാല്‍ നിര്മിക്കപെട്ടു എന്ന് വിശ്വസിക്കുന്നു.
കൂടുതല്‍ ആള്‍ക്കാര്‍ ഇതിന്‍റെ നല്ലവശം കണ്ടെ ഈ കറന്‍സി ഉപയോഗിക്കുന്ന ഒരു നാളെയ്ക്കു നമുക്ക് സ്വപ്നം കാണാം.

ഇബേ (E Bay)യുടെ കഥ.

ഏതാണ്ട് ഇരുപത്തിയൊന്നു വര്ഷം മുന്‍പ് സെപ്റ്റംബര്‍ 1995 ലാണ്, പിയേറി ഒമിടിയര്‍ (Pierre Omidyar) എന്ന അമേരിക്കകാരനാണ് ഇതുസധ്യമാക്കിയാതെ. അന്ന് അദ്ദേഹം സാന്‍ ജോസ് എന്ന അമേരിക്കന്‍ സിറ്റിയില്‍ താമസിക്കുകയായിരുന്നു. അദ്ദേഹം ഈ സൈറ്റ്, അന്ന് അതിനെ ‘AuctionWeb’ എന്ന് പേരിട്ട് ഒരു ഓണ്‍ലൈന്‍ കച്ചവട സ്ഥലം ആക്കാന്‍ പ്ലാനിട്ടു. ഒരു ആഴ്ചയുടെ അവസാന ഒഴിവുദിവസം അദ്ദേഹം ആ സൈറ്റിന്‍റെ ആദ്യ കോഡ് എഴുതി. ഓണ്‍ലൈന്‍ കച്ചവടം നടത്തുന്ന ആദ്യ കാല സംരംഭങ്ങളില്‍ ആദ്യത്തേതാണ് ഇ ബേ. ഇ ബേയിലൂടെ ആദ്യമായി വിറ്റതെ ഒമിട്യര്‍ ന്‍റെ കേടായ ഒരു ലേസര്‍ പൊയന്റെര്‍ ആണ്. അതിനു അന്ന് $14 കിട്ടി.
സൈറ്റ് വളരെ പെട്ടന്ന് ജനശ്രദ്ധ ആകര്‍ഷിച്ചു, വില്‍പ്പനക്കാര്‍ സൈറ്റ്ല്‍ വന്നു  അവര്‍ക്കു വേണ്ടാത്തതായ സാധനങ്ങള്‍ വില്‍ക്കുവാന്‍ തുടങ്ങി, വളരെ പെട്ടന്ന് ആള്‍ക്കാര്‍ ആസദനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുവാനും തുടങ്ങി. ഈ സിറെനുള്ള ആള്‍ക്കാരുടെ വിശ്വാസവും നല്ലരീധിയില്‍ ആര്‍ജിക്കുവാന്‍ തുടങ്ങി അങ്ങനെ സൈറ്റ് ആരുടേയും നേരിട്ടുള്ള മേല്‍നോട്ടമില്ലാതെ പോകുവാന്‍ തുടങ്ങി. ഓരോ സാധനം ഈ സൈറ്റിലൂടെ വില്‍ക്കുമ്പോള്‍ ഒരു ചെറിയ ഫീ മേടിക്കുകയും പിന്നീടെ ഈ പണം ഉപയോഗിച്ചാണ്‌ സൈറ്റ്ന്‍റെ വിപുലീകരണം സാധ്യമാക്കിയത്. വളരെ വേഗം ഈ ഫീ വളര്‍ന്നു ഒരു വലിയതുകയകുകയും, ഏകദേശം അദ്ദേഹത്തിന്‍റെ മാസസമ്പളത്തിന്‍റെ അത്രയും ആകുകയും അദ്ദേഹം ജോലി രാജിവയ്ക്കുകയും സൈറ്റ്ല്‍ മുഴുവന്‍ സമയവും ജോലിചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ഏതാണ്ട് ഈ സമയത്താണ്, 1996, ആള്‍ക്കാര്‍ക്ക് അവരുടെ അഭിപ്രായം അറിയിക്കുവാനുള്ള സൗകര്യം ഒരുക്കുകയും വാങ്ങല്‍ വില്‍ക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്തു.
ഏതാണ്ട് 1997 ആയപ്പോഴെയ്കും ഒമിട്യര്‍ അദ്ധേഹത്തിന്‍റെ കമ്പനിയുടെ പേര് AuctionWeb’s ല്‍ നിന്നും eBay എന്ന നാമം സ്വീകരിച്ചു. പിന്നീട് അദ്ദേഹം പരസ്യങ്ങള്‍ക്കു വളരെയധികം പണം ചിലവസഹിക്കുകയും കൂടുതല്‍ ജനശ്രദ്ധ ആര്‍ജിക്കുകയും ചെയ്തു. ബാക്കി ചരിത്രമയിശേഷിക്കുന്നു.

പല രീതിയിലുള്ള പണ സംബാധന മാര്‍ഗങ്ങള്‍

ഇപ്പോള്‍‌ വീട്ടില്‍ നിന്നുതന്നെ നടത്താവുന്ന സംരംഭങ്ങളെ ധാരാളം ആള്‍ക്കാര്‍ സ്വാഗതം ചെയുന്നുണ്ട്‌. അവയ്ക്ക്  വളരെയതികം വിശ്വാസവും നേടിവരുന്നു.
നാളെ  മുതല്‍ കൊച്ചുവെളുപ്പാന്‍കാലത്ത് എഴുന്നെക്കാതെതന്നെ  നിങ്ങള്ക്ക് തോന്നുന്ന സമയത്തെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആലോചിച്ചു നൂക്കിയെ. ഒരു ട്രാഫിക് പ്രശ്നവും ഇല്ലാതെ നിള്‍ക്ക് ജോലിചെയ്യുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍  എന്തുനല്ല സ്വപ്നം അല്ലേ?
കുറച്ചു വേറെ ധന സമ്പാദ്യം നിങ്ങള്‍ക്കെ ഒരുദോഷവും ഉണ്ടാക്കുകയില്ല ഒരുപക്ഷെ നിങ്ങള്‍ നിങ്ങളുടെ ബോസിന് വേണ്ടി കുറച്ചു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകുമെങ്കില്‍ തീര്‍ച്ചയായും  നിങ്ങള്‍ക്കുവേണ്ടിയും കുറച്ചു കൂടുതല്‍ കാരിയങ്ങള്‍ ചെയ്യാന്‍ സാധിക്കും.

കൂടുതല്‍ ധനം സമ്പാധിക്കണമെങ്കില്‍ കുറച്ചു കഷ്ട്ടപെട്ടെ പറ്റൂ. പക്ഷെ നിങ്ങള്‍ ഇഷ്ട്ടപെട്ട കാര്യം ചെയ്യുമ്പോള്‍ ഒരിക്കലും നമ്മള്‍ ഷീണിച്ചു പോകത്തില്ല.

നമ്മള്‍ ഷീണം അറിയാതെ കഷ്ടപ്പെടുന്നതിനുള്ള അഞ്ചു കാരണങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

1. നിങ്ങളുടെ തോളിനു മുകളില്‍ കുടി നോക്കാന്‍ നിങ്ങള്‍ മാത്രമേ കാണുകയുള്ളൂ. സമയം ലക്‌ഷ്യം സമ്പത്ത് എല്ലാം നിങ്ങളുടേത് ആയി മാറും.
2. നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാന്‍ സാധിക്കും. എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്ന ജോലിക്രമം നിങ്ങള്‍ക്ക് മറ്റു ജോലിക്കാരിയളില്‍ ശ്രദ്ധിക്കാന്‍ സാധിക്കും.
3. നിങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്നുള്ള വിചാരം മാറിക്കിട്ടും.
4. പണം ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് മാറിക്കിട്ടും. നിങ്ങള്‍ സൈഡ് ബിസിനസ്‌ ചെയുമ്പോള്‍ ജോലിയെ മാത്രം ആശ്രയിക്കുന്ന അവസ്ഥ മാറിക്കിട്ടും.
5. നമ്മുടെതായ സമയത്തെ ജോകിയില്‍നിന്നും വിരമിക്കാന്‍ സതിക്കും.
നമ്മള്‍ ഇങ്ങനെയൊരു ജീവിതം നയിക്കുമ്പോള്‍ നമ്മുടെ വിജയം നമുക്കുതന്നെ അളക്കാവുന്ന ഒരു വസ്തുവായിതീരും.

എങ്ങനെ എയര്‍ ബി എന്‍ ബി വിരുന്നുകാരെ ത്രിപ്തിപ്പെടുത്താം!

എയര്‍ ബിഎന്‍ബി ഇപ്പോള്‍ ലോകം മുഴുവന്‍ പ്രസതി ആയിക്കൊണ്ടിരിക്കുന്‍ ഒരു വന്‍ ഷെയറിംഗ് എകനോമിയുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ്‌. എയര്‍ ബിഎന്‍ബി അവകാസപ്പെടുന്നത് അവര്‍ ഫൈവ് സ്റ്റാര്‍ ഫസിലിറ്റിയാണ് നല്‍കുന്നതെ എന്നാണെ. ഏതു ബിസിനസ്‌ ആണെങ്കിലും കസ്റ്റമേഴ്സ് സംതൃപ്തിയാണ് വളരെ പ്രതാനം.
ചുരുക്കത്തില്‍ എയര്‍ ബിഎന്‍ബി എന്നാല്‍ നമ്മുടെ പ്രൈവറ്റ് വീട് മറ്റു ഗസ്റ്റ്കള്‍ക്കെ ദിവസവടകക്കെ കൊടുക്കുന്ന ഒരു ആര്പ്പടാണ്. കൂടുതലായി അറിയാനും നിങ്ങളുടെ വീട് വടകക്കെ കൊടുക്കാനും ആഗ്രഹിക്കുന്നെങ്ങില്‍ ഈളിങ്കില്‍ ക്ലിക്ക് ചെയുക്ക https://www.airbnb.com/.
നിങ്ങള്‍ എങ്ങനെ നിങ്ങളുടെ വീട് എയര്‍ ബിഎന്‍ബി ഗസ്റ്റ്നുവേണ്ടി ഒരുക്കുമെന്ന്  നമുക്കു നോക്കാം.
വീടെ വളരെ ക്ലീന്‍ ആയിരിക്കാന്‍ ഇപ്പോഴും ശ്രദ്ധിക്കണം. കേരളത്തില്‍ മിക്കപ്പോഴും ചൂടയിരിക്കുന്നതിനാല്‍ എയര്‍ കണ്ടിഷന്‍ വളരെ അത്യാവശ്യമാണ്. ചൂടുള്ള ദിവസമാണെങ്കില്‍ ഗസ്റ്റ്‌ വീട്ടില്‍ എത്തുന്നതിനു അരമണിക്കൂറിനു മുന്‍പെങ്കിലും എയര്‍ കണ്ടിഷന്‍ ഓണ്‍ ചെയ്തിടുക അതുവഴി ഗസ്റ്റ് വീട്ടില്‍ എത്തുമ്പോള്‍ തന്നേ അവര്‍ക്കെ പുറത്തെ ചൂടില്‍നിന്നും ഒരു വിടുതല്‍ ലഭിക്കുകയും കൂടുതല്‍ നല്ല രേടിംഗ് ലഭിക്കുകയും ചെയും. ഓര്‍ക്കുക എപ്പോഴും എന്തെങ്കിലും കൂടുതല്‍ കൊടുക്കാന്‍.
കൂടുതല്‍ ബെട്ഷീറ്റെ , തലവണ, തോരതെ, ബേബി ക്രിബ്, അലാറം ക്ലോക്ക് , ടൊഇലെട് പേപ്പര്‍, ഷാമ്പൂ, എക്സ്ട്രാ സോപ്പ്, ടൂത്ത് പേസ്റ്റ്, എക്സ്ട്രാ ടൂത്ത്  ബ്രഷ്, ഹെയര്‍ ഡ്രയര്‍ എന്നിവ ചുരുക്കം ചില ഉദാഹരണങ്ങളാണ്.
കൂടുതല്‍ വിവരങ്ങള്‍ അടുത്ത പ്രാവശ്യം.

ഇന്ത്യയുടെ വളര്‍ച്ചയും ബിസിനസും

മോദി സര്‍ക്കാരിന്‍റെ ബിസിനസ്സിനെ വളര്‍ത്താനുള്ള നയം വളരെ സ്വാഗതാര്‍ഹമാണ്. പക്ഷെ ബിസിനസിന്‍റെ പേരില്‍ ലോകം മുഴുവന്‍ ചുറ്റിനടന്നു ബിസിനസ്‌ ജനതയെ ഇന്ത്യയിലക്ക് ക്ഷണിക്കുന്നതിനു പകരം ആദ്യം വേണ്ടിയ്തെ ഇന്ത്യയില്‍ ബിസിനസ്‌ വളരാന്‍ വേണ്ടതായ സഹ്ച്ചര്യമാണോയെന്നു വിലയിരുത്തുകയാണ്. ഗെവന്മേന്‍റെ തലത്തില്‍ പലവിധമായ വിട്ടുവീഴ്ചകളും ചെയെണ്ടിയിരിക്കുന്നു.
ലുലു ഗ്രൂപ്പിന്‍റെ ഉടമസ്ടന്‍ എം ഏ യൂസഫലി ഒരു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞതെ ഇവിടെ പ്രസസ്തമാണ്
“നിങ്ങള്‍ക്കറിയാമോ? രാജ്യാന്തരതലത്തില്‍ 124 മാളുകള്‍ പണിതതിനേക്കാള്‍ ടെന്‍ഷനും ബുദ്ധിമുട്ടുമാണ് കൊച്ചിയിലെ ഒരു മാള്‍ നിര്‍മിച്ചപ്പോള്‍ എനിക്ക് അനുഭവിക്കേണ്ടിവന്നത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം ബിസിനസ് ഫ്രണ്ട്‌ലിയാകണം. എങ്കിലേ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകൂ.” ( ധനം മാസിക).
വര്‍ഷങ്ങള്‍ക്കുമുന്‍പേ ഒരുബുസിനെസ്സ് തുടങ്ങിയ എനിക്കറിയാം അന്ന് ഞാന്‍ കയറിയിറങ്ങിയ ഓഫീസുകളും കണ്ടു കാലുപിടിച്ച ഉദ്യോഗസ്ടരെയും.
ഇനിയെങ്കിലും ഈ സ്വഭാവം മാറ്റാന്‍ ശ്രമിക്കാം. നമ്മുടെ കേരളവും വളരട്ടെ.

ബിസിനസിന്‍റെ വിജയം

ഒരു ചെറുകിട ബിസിനസ്‌ വിജയിക്കുവാന്‍ അല്ലങ്കില്‍ വിജയിപ്പിക്കുവാന്‍ പണം മാത്രമല്ല കരുതേണ്ടിയത്. നിങ്ങളുടെ ചുറ്റും വളരെ കുശാഗബുദ്ധിയുള്ള ആള്‍ക്കാരെ കൊണ്ടുവുകയും നല്ല ബിസിനസ്‌ പാടവം കാണിക്കുകയും ചെയുക എന്നുള്ളതാണ്. എപ്പോഴും നല്ല നല്ല ശീലങ്ങള്‍ വശമാക്കുകായും വീണ്ടും വീണ്ടും ചെയ്തുനോക്കുകയും ചെയുക.

ബിസിനസില്‍ ആശയവിനിമയത്തിനുള്ള സ്ഥാനം.

ഒരു ബിസിനസിന്‍റെ ജീവ നാടിയാണ് ആ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരുടെ ആശയവിനിമയം. എങ്ങനെ നമ്മള്‍ നമ്മുടെ കസ്റ്റമേഴ്സ്നോടെ പെരുമാറുന്നോ അങ്ങനെ യിരിക്കും നമ്മുടെ ബിസിനെസിന്‍റെ വളര്‍ച്ച. നമ്മുടെ സ്ഥാപനത്തില്‍ ജോലിക്കാരുണ്ടെങ്കിലും അവരുടെ സഹകരണത്തിനും നല്ലരീതിയിലുള്ള ആശയവിനിമയം അത്യാവസ്യമാണ്. ആശയവിനിമയം എന്നതുകൊണ്ടുദേശിക്കുന്നത് നമ്മുടെ സംസാരം മാത്രമല്ല. നമ്മുടെ എല്ലാ ചലനവും ഒരുവിധത്തില്‍ ആശയവിനിമയമാണ്. നമ്മള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ പോലും ചിരിച്ചുകൊണ്ടെ സംസാരിച്ചാല്‍ കേള്‍ക്കുന്നആള്‍ക് അതെ മനസിലാക്കാന്‍ സാധിക്കും.
ആശയവിനിമയം നമുക്കെ നേടിയെടുക്കാവുന്ന ഒരു കഴിവാണ്. ഇന്നുമുതല്‍ നല്ല ആശയവിനിമയം നേടാന്‍ നമുക്കെ പരിശീലിക്കാം.

മാസ്റ്റര്‍ മൈന്‍ഡ് ഗ്രൂപ്പ്‌

എന്താണ് ഈ മാസ്റ്റര്‍ മൈന്‍ഡ് ഗ്രൂപ്പ്‌? രണ്ടോ അതില്‍ കൂടുതലോ ആള്‍ക്കാരോരുമിച്ചുകൂടി അവരുടെ ബുസിനെസ്സിന്റെ വളര്‍ച്ചക്ക്‌ വേണ്ടിയുള്ള കാരിയങ്ങള്‍ ചര്ച്ചചെയുന്ന ഒരു വേദിയാണ് മാസ്റ്റര്‍ മൈന്‍ഡ് ഗ്രൂപ്പ്‌. ഈ കൂടായ്മ എല്ലായ്പ്പോഴും പരസ്പര നന്മയ്‌ക്കുവേണ്ടിയയിരിക്കും ശ്രമിക്കുന്നത്.

അങ്ങനെ ഒരു മസ്റ്റര്‍മൈന്‍ഡ് ഗ്രൂപ്പ്‌ തുടങ്ങാം

1. സമയം- ഒരു പ്രത്യേക സമയം ഗ്രൂപ്പ്‌ മീറ്റിംഗിനുവേണ്ടി തീരുമാനിക്കുക.

മിനിമം ഒരുമനികൂര്‍ കഴിയുമെങ്കില്‍ എല്ലാ ആഴ്ചയും ഇതിനുവേണ്ടി നീക്കിവയ്ക്കുക. മാക്സിമം ഒന്നര മണിക്കൂര്‍ അതില്കൂടുതലയാല്‍ അതെ ബോറായി തോന്നാം.

2. സ്ഥലം- മാസ്റ്റര്‍മൈന്‍ഡ് ഗ്രൂപ്പ്‌ ഓണ്‍ലൈന്‍ ആയോ ഓഫ്‌ലൈനയോ തുടങ്ങാം

ഒരേ സിറ്റിയിലോ ടൌണ്ണിലോ ആണെ എല്ലാപേരും താമസിക്കുന്നതെങ്ങില്‍ ഒരു പ്രതേക സ്ഥലം തിരഞ്ഞെടുക്കാം അതല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി ഒരുമിച്ചുകൂടുക. ഇപ്പോഴത്തെ കലഗട്ടത്തിന്‍റെ ഒരു വലിയ ഗുണം, നമുക്കെ ലോകത്തിന്‍റെ ഏതുഭാഗത്തിരുന്നും നമുക്കെ മീറ്റിംഗ് നടത്താം എന്നുള്ളതാണ്.

3. വിഷയം – എന്താണെ ചര്ച്ചചെയ്യെണ്ടിയ്തെന്നെ നേരത്തേ തീരുമാനിക്കുക. നിങ്ങള്‍ക്കുവേണമെങ്കില്‍ ഏതെങ്കിലും ബിസിനസ്‌ ബുക്ക്‌ നേരത്തേതിരഞ്ഞെടുത്തെ അതിലെ പ്രധാനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാം. ഓര്‍ക്കുക എപ്പോഴും വിഷയങ്ങള്‍ ഇടകലര്‍ത്തിയിടാന്‍. ഓരോ പ്രാവശ്യവും ഒരാളുടെ ബിസിനസ്‌ പ്രശ്നങ്ങള്‍ എങ്കിലും ചര്ച്ചചെയ്തെ ഒരു കൂട്ടായ അഭിപ്രായത്തില്‍ എത്തണം. കഴിഞ്ഞ കൂട്ടായ്മയിലെ ഏതെങ്കിലും കരിയങ്ങള്‍ ചര്ച്ചചെയനുന്ടെങ്കില്‍ അതെ ആദ്യമേതന്നെ ചെയ്യുക.

4. മാര്‍ഗരേഗ – കൂട്ടായ്മയുടെ ഒരുമാര്‍ഗരേഗ ആദ്യത്തെകൂട്ടായ്മയ്ക്കുതന്നെ ഉണ്ടാക്കുക. എല്ലപ്രവശ്യവും കൂട്ടായ്മയുടെ മാര്‍ഗരേഗ ഓരോങ്ങങ്ങളും പാലിക്കുന്നുണ്ടോയെന്നു ശ്രധിക്കേണ്ടതാണ്. ഒരുമാര്‍ഗരേഗയും അതനുസരിക്കുന്ന അംഗങ്ങളും ആകുട്ടയ്മയുടെ ഒരു വലിയ സമ്പത്താണ്‌.