കഴിഞ്ഞ ദിവസം ഞാന്‍ എന്റെ ‘triathlon’ പരിശീലനത്തിന്റെ ഭാഗമായി ഒരു പാറകെട്ടുകള്‍ നിറഞ്ഞ സ്ഥലത്തുകൂടെ ഓടുകയുണ്ടായി. അതെ ഇതു ഞാന്‍ തന്നെ ബോബി, ഞാന്‍ ഒരു ‘triathlete’ ആകാന്‍ തീരുമാനിച്ച് പരിശീലനം തുടങ്ങി കഴിഞ്ഞു. എന്തുകൊണ്ട് ‘triathlon’ എന്ന് പിന്നൊരവസരത്തില്‍ പറയാം. ആ ഓട്ടത്തിന്റെ ഇടയില്‍ ഒരു പുഴയുടെ തീരത്തെ ഒരു നിമിഷം വിശ്രമത്തിനു വേണ്ടി നിന്നപ്പോള്‍. അവിടെ കിടന്ന മനോഹരമായൊരു പാറ എന്റെ ശ്രദ്ധയാകര്‍ഷിച്ചു. ആ പാറ വളരെ മനോഹരമായി, ആരോ ചെത്തി മിനിക്കിയതുപോലെയിരിക്കുന്നു. അങ്ങനെ ഞാന്‍ ആ പറയെനോക്കി നില്ക്കുമ്പോള് പണ്ട് സ്കൂളില്‍ മലയാളം വായിക്കാനും എഴുതാനും പഠിക്കുന്ന സമയത്തെങ്ങോ ഒരിക്കല്‍ ഒരു പാറയുടെ കഥ പഠിച്ചതായി ഓര്‍ക്കുന്നു. അപ്പോള്‍ ആ പാറക്കഷണം, എന്നെ നോക്കി കണ്ണിറുക്കികാണിച്ചിട്ടു പറഞ്ഞു ഞാന്‍ ഒരിക്കല്‍ നിന്നോടെ എന്റെ കഥപറഞ്ഞതാണെങ്കിലും ഞാന്‍ ഒന്നുകൂടെ പറയാം. വര്ഷങ്ങള്ക്കുമുന്പെ ഞാനൊരു വലിയ പാറയുടെ ഭാഗമായിരുന്നു. പലദിവസങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ അങ്ങനെ തന്നെ കിടന്നു. അങ്ങനെ പലദിവസത്തെ മഴയും വെയിലും എന്റെ ശരീരത്തെ വളരെയധികം വേദനിപ്പിച്ചു. അന്നുഞാന്‍ വിചാരിച്ചിരുന്നു ഈ ഭുമിയില്‍ ജനിക്കാതെ പോയിരുന്നെങ്കില്‍ എത്രനന്നായിരുന്നു എന്ന്. അങ്ങനെയൊരു ദിവസം എന്റെ രൂപത്തില്‍ എന്തോ ഒരു മാറ്റം ഞാന്‍ കണ്ടു, കാട്ടില്‍ വേട്ടക്കു വരുന്ന ആള്ക്കാര് പറയുന്നതും കേട്ടു, എന്റെ ശരിരത്തില്‍ ചവിട്ടരുതെ ഞാന്‍ അവരെ മരിച്ചിടും എന്നൊക്കെ, അങ്ങനെ ഒത്തിരി ഒത്തിരി നാളുകള്‍ക്ക് ശേഷം ഒരു വലിയ മഴയത്തെ ഞാന്‍ എന്റെ അമ്മയുടെ കുടുംബത്തില്‍നിന്നും വേര്പെട്ടെ താഴത്തെ പുഴയിലേക്ക് ചാടി. അന്നൊക്കെ എന്റെ വശങ്ങള് ഇതുപോലെ മിനുസമുല്ലതല്ലയിരുന്നു എന്നാല്‍ ഞാന്‍ ഒത്തിരി ഒത്തിരി നാളുകള്‍ ഈപുഴയിലൂടെ മറിഞ്ഞും തിരിഞ്ഞും എന്റെ കഠിനമായ ശരീരം മാറി എനിക്കെ ഈ നല്ല അഴകുള്ള ശരിരം കിട്ടി.
ആ പാറയുടെ കഥയിലെപ്പോലെ നമ്മുടെ കാര്യശേഷിയും വര്‍ദ്ധിക്കണമെങ്കില്‍ നിരന്തരമായ പരിശ്രമം ആവശ്യമാണ്. ജീവിതകാലംമുഴുവനായുള്ള ഒരു പഠന സംവിധാനം നമുക്കെ വളരെ അത്യാവശ്യമാണ്. നമ്മള് ഓരോരുത്തരും ആയിരിക്കുന്ന മേഖലയില്‍ വിശദമായ പഠനം അത്യാവശ്യമാണ്. ദിവസവും അരമണിക്കൂര്‍ നേരമെങ്കിലും നമ്മള് ചെയ്യുന്ന തൊഴിലുമായി ബന്ധപ്പെട്ടതോ അല്ലങ്കില്‍ ഒരു പുതിയ മേഖലയിലുള്ളതോ ആയ പുഷ്തകങ്ങളോ അല്ലങ്കില്‍ മറ്റു പഠന സാമഗ്രികളോ വായിച്ചു പഠിക്കുവാന്‍ ശ്രമിക്കുക. ഓരോ ദിവസവും ഒരു ചെറിയ കാര്യമെങ്കിലും പഠിക്കാന്‍ ശ്രമിക്കുക. ഏതു മേഖലയായാലും വിധക്തന് ആകാന്‍ സമയവും പഠനവും അത്യാവശ്യമാണ്.