താമസ സ്ഥലം- ജീവിത വിജയത്തിന് (Importance of Location in life)

നിങ്ങള്‍ നിങ്ങള്‍ക്കു പറ്റിയ ജോലി തിരഞ്ഞെടുത്തതിനുശേഷം ശ്രദ്ധിക്കേണ്ടിയ ഒരു പ്രധാന കാര്യമാണ് നിങ്ങളുടെ താമസ സ്ഥലം. ഒരു പക്ഷെ ജോലി തെരഞ്ഞെടുത്തതിനുശേഷം മാത്രമല്ല ജോലി അന്വേഷിക്കുമ്പോള്‍ത്തന്നെ ചിന്തിക്കേണ്ടതായ ഒരു കാര്യമാണ് താമസസ്ഥലം. താമസസ്ഥലം എന്നതുകൊണ്ട്‌ ഞാനുധേശിക്കുന്നത്, നമ്മള്‍ ജോലിയോ പഠനമോ ഒക്കെ കഴിഞ്ഞ് വിശ്രമിക്കുന്നയിടമെന്നാണ്. നമ്മള്‍ പഠിക്കുന്ന കോളേജ്നോട് ചേര്‍ന്നുള്ള അല്ലങ്കില്‍ ഓഫീസിനോട് അടുത്തുള്ള ഏതെങ്കിലും ഹോസ്റ്റല്‍ അല്ലങ്കില്‍ ലോഡ്ജെ തിരഞ്ഞെടുക്കും. ഇങ്ങനെ നമ്മള്‍ താമസസ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശ്രധിക്കേന്ടിയ ഒരു പ്രധാന കാര്യം, ആരൊക്കെ അതില്‍ നമ്മോടൊപ്പം താമസിക്കുന്നുവെന്നാണ്.

അമേരിക്കന്‍ എഴുത്തുകാരനും ബിസിനസസുകാരനുമായ ജിം റോണ്‍ പറയുന്നതെ ” നിങ്ങള്‍ കൂടുതല്‍നേരം ചിലവ്ഴിക്കുന്ന അഞ്ചു പേരുടെ ശരാശരി ആയിരുക്കും നിങ്ങള്‍”. അതുകൊണ്ടെ നിങ്ങള്‍ താമസിക്കുവാന്‍ പോകുന്ന സ്ഥലം നല്ലതായ കൂടുകാരുടെയും, നിങ്ങളെ ഉയര്‍ച്ചയിലേക്ക് നയിക്കുന്ന ആള്‍ക്കാരുടെയും കൂട്ടമാണോ അതോ എപ്പോഴും വെറുതെ വിമര്‍ശിക്കുന്ന, കളിയാക്കുന്ന കൂട്ടം ആണോഎന്ന് നേരത്തേതന്നെ മനസിലാക്കുക. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യമാണ് എന്‍റെ കോളേജ് പഠന സമയം. ‘Pandalam’ എന്ന ചെറിയ ടൌണിലുള്ള ‘N.S.S. College’ല്‍ അന്നു ഹോസ്റ്റല്‍ ഇല്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്തോ അടിപിടി പ്രശ്നങ്ങള്‍ കാരണം ഹോസ്റ്റല്‍ അടച്ചു പൂട്ടി. എന്നാല്‍ ചില പിടിപാടുള്ള ആള്‍ക്കാര്‍ പറഞ്ഞാല്‍ അവിടെ താമസിക്കാന്‍ പറ്റും. ആസമയത്താണ് ഞാന്‍ ഗോപനെ പരിചയപ്പെടുന്നത്, ഗോപനും താമസിക്കുവാന്‍ ഇടം അന്വേഷിക്കുന്ന സമയം. അവന്‍റെ അപ്പന്‍റെ പിടിപാട് വച്ചെ ആ ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവാദം കിട്ടി. അപ്പോള്‍ അവന്‍ എന്നെയും അവനോടൊപ്പം റൂം ഷെയര്‍ ചെയുവാന്‍ വിളിച്ചു. ഞാന്‍ സന്തോഷപൂര്‍വ്വം ആ ക്ഷണം സ്വീകരിച്ചു. ഞങ്ങളുടെ ഒരുമിച്ചുള്ള താമസ സമയത്തെ ഗോപന്‍റെ ചില നല്ലകരിയങ്ങള്‍ ഞാന്‍ കാണുകയും പിന്നീടത് ഞാനും പരിശീലിക്കുവാന്‍ ഇടയായി. അതില്‍ പ്രധാനമായിട്ടുല്ലത് ഗോപന്‍റെ റൂംമിന്‍റെ അറേഞ്ച്മെന്‍റെആണ്.

എപ്പോഴും നല്ല കൂട്ടുകാരുമായി, നിങ്ങളെക്കാളിലും ഒരുപടിയെങ്കിലും ഉയര്‍ന്നതായ ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ശ്രമിക്കുക. നിങ്ങളിപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ ആള്‍ക്കാര്‍ പരസ്പരം കലഹിക്കുന്നവരാണങ്കില്‍, എത്രയും പെട്ടന്ന് വേറെ താമസസ്ഥലം അന്വേഷിക്കുക.