ആശയം – Idea

നമ്മള്‍ എല്ലാപേരും പലപ്പോഴായി പല പല ആശയങ്ങള്‍ മനസ്സില്‍ ഉരുത്തിരിയാറുണ്ടെ. പക്ഷെ മിക്കപ്പോഴും ആ ആശയം നമ്മുടെ മനസ്സില്‍ തന്നേ കിടന്നു മരിക്കാനാണ് സാധ്യത. എന്‍റെ മനസ്സില്‍ എപ്പോഴും ഓരോ ആശയങ്ങള്‍ മുളച്ചുവരാറുണ്ട് പക്ഷെ പലപ്പോഴും അവ ആവിയായി പോകാറാണ് പതിവ്. പല എഴുത്തുകാരും പറയുന്നത് നമ്മുടെ മനസ്സില്‍ ഒരു ആശയം ഉണ്ടായാല്‍ ഉടനെ തെന്നെ ആതെ എവിടെഎങ്കിലും എഴുതിവയ്കണംഎന്ന്. ഇന്ന് നമ്മുടെ ആശയം ആവിയായി പോകുന്നതിനു മുന്‍പേ തന്നേ എഴുതി വയ്ക്കുകയോ റെക്കോര്‍ഡ്‌ ചെയ്തുവയ്ക്കുകയോ ചെയ്യാവുന്ന പല തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അല്ലെങ്കില്‍ Applications ഇപ്പോള്‍ മേടികാന്‍ കിട്ടും.
quotescover-JPG-pinterest
നമുക്കെ ഒരു ആശയം കിട്ടിയാല്‍ ഉടനെ അതെ എവിടെയെങ്കിലും എഴുതിവയ്ക്കുക അതിനുശേഷം അതെ ആരോടെങ്കിലും പങ്കുവയ്ക്കുക. മിക്കപ്പോഴും നമ്മള്‍ വിചാരിക്കും നമ്മുടെ ആശയം ആരോടെങ്കിലും പറഞ്ഞാല്‍ അതോടുകൂടി ആ ആശയം മറ്റൊരാള്‍ കൈവശമാക്കി അയാള്‍ ആ ബിസിനസ്‌ തുടങ്ങും എന്ന്. ഞാന് ഈ തരത്തില്ലാണ് വിശ്വസിചിരുന്നത്. പക്ഷെ പലപ്പോഴായി പലരും പറയുന്നതെ അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ല എന്നാണ്.
നിങ്ങള്‍ക്കെ ഒരു ആശയം തോന്നിയാല്‍ നിങ്ങള്‍ എന്തു ചെയും?

ഇന്ത്യയുടെ വളര്‍ച്ചയും ബിസിനസും

മോദി സര്‍ക്കാരിന്‍റെ ബിസിനസ്സിനെ വളര്‍ത്താനുള്ള നയം വളരെ സ്വാഗതാര്‍ഹമാണ്. പക്ഷെ ബിസിനസിന്‍റെ പേരില്‍ ലോകം മുഴുവന്‍ ചുറ്റിനടന്നു ബിസിനസ്‌ ജനതയെ ഇന്ത്യയിലക്ക് ക്ഷണിക്കുന്നതിനു പകരം ആദ്യം വേണ്ടിയ്തെ ഇന്ത്യയില്‍ ബിസിനസ്‌ വളരാന്‍ വേണ്ടതായ സഹ്ച്ചര്യമാണോയെന്നു വിലയിരുത്തുകയാണ്. ഗെവന്മേന്‍റെ തലത്തില്‍ പലവിധമായ വിട്ടുവീഴ്ചകളും ചെയെണ്ടിയിരിക്കുന്നു.
ലുലു ഗ്രൂപ്പിന്‍റെ ഉടമസ്ടന്‍ എം ഏ യൂസഫലി ഒരു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞതെ ഇവിടെ പ്രസസ്തമാണ്
“നിങ്ങള്‍ക്കറിയാമോ? രാജ്യാന്തരതലത്തില്‍ 124 മാളുകള്‍ പണിതതിനേക്കാള്‍ ടെന്‍ഷനും ബുദ്ധിമുട്ടുമാണ് കൊച്ചിയിലെ ഒരു മാള്‍ നിര്‍മിച്ചപ്പോള്‍ എനിക്ക് അനുഭവിക്കേണ്ടിവന്നത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം ബിസിനസ് ഫ്രണ്ട്‌ലിയാകണം. എങ്കിലേ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകൂ.” ( ധനം മാസിക).
വര്‍ഷങ്ങള്‍ക്കുമുന്‍പേ ഒരുബുസിനെസ്സ് തുടങ്ങിയ എനിക്കറിയാം അന്ന് ഞാന്‍ കയറിയിറങ്ങിയ ഓഫീസുകളും കണ്ടു കാലുപിടിച്ച ഉദ്യോഗസ്ടരെയും.
ഇനിയെങ്കിലും ഈ സ്വഭാവം മാറ്റാന്‍ ശ്രമിക്കാം. നമ്മുടെ കേരളവും വളരട്ടെ.

ബിസിനസിന്‍റെ വിജയം

ഒരു ചെറുകിട ബിസിനസ്‌ വിജയിക്കുവാന്‍ അല്ലങ്കില്‍ വിജയിപ്പിക്കുവാന്‍ പണം മാത്രമല്ല കരുതേണ്ടിയത്. നിങ്ങളുടെ ചുറ്റും വളരെ കുശാഗബുദ്ധിയുള്ള ആള്‍ക്കാരെ കൊണ്ടുവുകയും നല്ല ബിസിനസ്‌ പാടവം കാണിക്കുകയും ചെയുക എന്നുള്ളതാണ്. എപ്പോഴും നല്ല നല്ല ശീലങ്ങള്‍ വശമാക്കുകായും വീണ്ടും വീണ്ടും ചെയ്തുനോക്കുകയും ചെയുക.

ബിസിനസില്‍ ആശയവിനിമയത്തിനുള്ള സ്ഥാനം.

ഒരു ബിസിനസിന്‍റെ ജീവ നാടിയാണ് ആ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരുടെ ആശയവിനിമയം. എങ്ങനെ നമ്മള്‍ നമ്മുടെ കസ്റ്റമേഴ്സ്നോടെ പെരുമാറുന്നോ അങ്ങനെ യിരിക്കും നമ്മുടെ ബിസിനെസിന്‍റെ വളര്‍ച്ച. നമ്മുടെ സ്ഥാപനത്തില്‍ ജോലിക്കാരുണ്ടെങ്കിലും അവരുടെ സഹകരണത്തിനും നല്ലരീതിയിലുള്ള ആശയവിനിമയം അത്യാവസ്യമാണ്. ആശയവിനിമയം എന്നതുകൊണ്ടുദേശിക്കുന്നത് നമ്മുടെ സംസാരം മാത്രമല്ല. നമ്മുടെ എല്ലാ ചലനവും ഒരുവിധത്തില്‍ ആശയവിനിമയമാണ്. നമ്മള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ പോലും ചിരിച്ചുകൊണ്ടെ സംസാരിച്ചാല്‍ കേള്‍ക്കുന്നആള്‍ക് അതെ മനസിലാക്കാന്‍ സാധിക്കും.
ആശയവിനിമയം നമുക്കെ നേടിയെടുക്കാവുന്ന ഒരു കഴിവാണ്. ഇന്നുമുതല്‍ നല്ല ആശയവിനിമയം നേടാന്‍ നമുക്കെ പരിശീലിക്കാം.

എന്താണ് കൂട്ടായ്മയുടെ പ്രയോജനം?

കഴിഞ്ഞദിവസം ഞാന്‍ ജോലിചെയുന്ന സ്ഥാപനത്തില്‍ ഞങ്ങളുടെ  മന്ത്ലി മീറ്റിംഗില്‍, ഞങ്ങളെ നാലുപേര്‍ വീതം ഇരുത്തിയതിനുശേഷം ഒരു സെനറ്റ്‌ (one cent) സ്ക്രീനില്‍ കാണിച്ചിട്ട് പറഞ്ഞു ഓരോരുത്തരും ആ നനയത്തിനെ പറ്റികഴിയുന്നത്ര വിവരണം എഴുതാന്‍. ആദ്യം ഓരോരുത്തരുടെയും വിവരണത്തിന്‍റെ എണ്ണം നോക്കി പിന്നീടു ഓരോ നാല്പേരുടെ കൂട്ടത്തിന്‍റെയും duplicate ഇല്ലാതെ ആകെ എത്ര എന്നുനോക്കി. അതില്‍ രസം ഏറ്റവും കൂടുതല്‍ എണ്ണം ഉള്ളവരുടെ സംക്യ ഇപ്പോഴും അഞ്ചു ഇരട്ടിയോ അതിലതികമോ ആയിരിക്കും എന്നുള്ളതാണ്. ഈ ഉദാഹരണത്തില്‍നിന്നും നാം മനസ്സിലാക്കെണ്ടിയതെഎന്തെന്നാല്‍ എല്ലായ്പ്പോഴും രണ്ടോ അതിലതികമോ ആള്‍ക്കാര്‍ കൂടി ഒരു തീരുമാനം എടുക്കുമ്പോള്‍ വളരെ കൂടുതല്‍ മാര്‍ഗങ്ങള്‍ തെളിഞ്ഞുവരുന്നതയിരിക്കും എന്നുള്ളതാണ്.
ചിന്തിക്കുക നിങ്ങളുടെ ബിസിനസിന്റെ വളര്ച്ചക്കെ എങ്ങനെയുള്ള കൂട്ടുകെട്ടാണ് സഹായകരം.