വേലയുടെ മഹത്വം

Quote- APJ Abdulkalam

 

നമ്മുടെ കേരളത്തില്‍ നമ്മള്‍ ഓരോ ജോലിക്കും ഓരോ റാങ്ക് നിര്‍ണയിചിരിക്കുന്നുണ്ട്. എഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞാല്‍പ്പിന്നെയവര്‍ മെയ്യനങ്ങിയുള്ള ജോലിയൊന്നും ചെയ്യാത്ത അവസ്ഥയാണ്. ഇന്ന് നോക്കിയാല്‍ പുതിയ തലമുറകുഞ്ഞുങ്ങളെല്ലാം കുറഞ്ഞതെ പ്ലസ്‌ ടു പാസായവരാണ്‌.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഷെരിഫ് കൊട്ടാരക്കരയുടെ “എടീ ഇഞ്ഞിമുട്ടായീ” എന്ന ബ്ലോഗ്‌ വായിച്ചപ്പോള്‍ നമ്മുടെ നാടിന്‍റെ അവസ്ഥ ഒന്നുകൂടെ ഒരു വലിയ മനുഷന്‍റെ കണ്ണിലൂടെ കാണുവാന്‍ സധിച്ചു.

എന്താണ് ഈ അവസ്ഥക്കു കാരണം? ആകുട്ടിയാണോ? ആകുട്ടിയുടെ കൂട്ടുകാരിയാണോ? അതോ ഇത്രയുംനാളത്തെ പഠനമാണോ? ചിന്തിക്കണം നമ്മള്‍ ഓരോ മാതാപിതാക്കളും ചിന്തിക്കണം. കൊച്ചു കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ അവരെ ഒരു ജോലിയും ചെയ്യിക്കാതെ പഠിക്കാന്‍ മാത്രം അനുവദിച്ചാല്‍ ഉള്ള അവസ്ഥയിതായിരിക്കും, അവര്‍ക്ക് ഒരു ജോലിയുടെയും മഹത്വം മനസിലാവില്ല. മെയ്യനങ്ങി ജോലിചെയ്തു കഴിയുമ്പോള്‍ കിട്ടുന്ന ആ ഒരു സംത്രിപ്തി, ആ അനുഭവം അറിയണമെങ്കില്‍ കുട്ടികള്‍ വളരുമ്പോള്‍ ജോലി ചെയ്തുതന്നെവേണം വളരാന്‍.

അമേരിക്കയില്‍ കുട്ടികള്‍ അവരുടെ ക്ലാസ്സ്‌ കഴിഞ്ഞാലുടന്‍ ഏതെങ്കിലും കടയിലോ restaurant ലോ ജോലി ചെയുന്നു. അപ്പോള്‍ നമ്മള്‍ പറയും നമുക്കെ അതുപോലെ തൊഴില്‍ അവസരങ്ങള്‍ ഇവിടില്ലന്നെ. ഒരു ചെറു തുണ്ട് ഭുമിയെങ്കിലും നമുക്കുണ്ടെങ്കില്‍ അവിടെ എന്തെങ്കിലും കൃഷി ചെയുവാന്‍ അവരെ പരിശീലിപ്പിക്കുക. എന്‍റെകൂടെ ഡിഗ്രിക്കു പഠിച്ച ജയകുമാര്‍, എന്‍റെ അറിവ് ശരിയാണെങ്കില്‍ അവന്‍റ് ചെറിയ പുരയിടത്തില്‍ പച്ചക്കറി കൃഷി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് അവന്‍ അവന്‍റെ പഠനം നടത്തിയത്‌. നമ്മള്‍ പുരോഗമനം എന്ന് പറഞ്ഞു അമേരിക്കയെ കൂട്ടുപിടിക്കും എന്നാല്‍ അമേരിക്കയിലെ ആള്‍ക്കാരുടെ ജോലിയോടുള്ള മനോഭാവം എന്താണ് എന്ന് നമ്മള്‍ ചിന്തിക്കാറില്ല. ഈ അടുത്ത സമയത്തെ എന്‍റെയൊരു കൂട്ടുകാരനും, നല്ല ഒരു പോട്കാസ്റ്റ്റും അതിലൊക്കെയുപരി പേര്‍സണല്‍ ഫിനാന്‍സില്‍ വളരെയധികം പഠനങ്ങളും ഡിഗ്രികളും കരസ്ഥമാക്കിയ Joshua Sheets അദ്ധേഹത്തിന്‍റെ കുട്ടികാലത്തെ ഒരു അനുഭവം പറയുന്നത് വളരെ പ്രസക്തമാണ്‌ അദ്ദേഹത്തിന് ഏതാണ്ട് എട്ടോ ഒന്‍പതോ വയസുള്ളപ്പോള്‍ അദ്ധേഹത്തിന്‍റെ മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം, അവരുടെ അയല്‍ക്കാരന്‍റെ പറമ്പില്‍ ചാണകം ഇടാന്‍ പോയ അനുഭവം. ഈ സംഭാഷണം അദ്ദേഹത്തില്‍ നിന്നുതന്നെ കേള്‍ക്കണം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയുക( ഈ പോട്കാസ്റ്റ്ന്‍റെ അവസാന ഭാഗത്താണ് ഈ സംഭാഷണം.).

നമ്മള്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്‌ അവരുടെ പ്രായത്തിനനുസരിച്ചുള്ള ജോലി കണ്ടുപിടിച്ചു അവരെക്കൊണ്ടു ചെയ്യിക്കുക എന്നുള്ളത്. ഓര്‍ക്കുക കുട്ടികള്‍ ഒരിക്കലും ഒരു ജോലിയും ചോതിച്ചുമേടിച്ചു ചെയാന്‍ പോകുന്നില്ല. മാതാപിതാക്കളുടെ നിരന്തരമായ പരിശ്രമം ഇതിനു ആവശ്യമാണ്.

എന്താണ് നിങ്ങളുടെ അനുഭവം?
നിങ്ങള്‍ മാതാവോ പിതാവോ ആണെങ്കില്‍ ദയവായി നിങ്ങളുടെ അനുഭവം താഴെ പങ്കുവയ്ക്കുക.