ഇബേ (E Bay)യുടെ കഥ.

ഏതാണ്ട് ഇരുപത്തിയൊന്നു വര്ഷം മുന്‍പ് സെപ്റ്റംബര്‍ 1995 ലാണ്, പിയേറി ഒമിടിയര്‍ (Pierre Omidyar) എന്ന അമേരിക്കകാരനാണ് ഇതുസധ്യമാക്കിയാതെ. അന്ന് അദ്ദേഹം സാന്‍ ജോസ് എന്ന അമേരിക്കന്‍ സിറ്റിയില്‍ താമസിക്കുകയായിരുന്നു. അദ്ദേഹം ഈ സൈറ്റ്, അന്ന് അതിനെ ‘AuctionWeb’ എന്ന് പേരിട്ട് ഒരു ഓണ്‍ലൈന്‍ കച്ചവട സ്ഥലം ആക്കാന്‍ പ്ലാനിട്ടു. ഒരു ആഴ്ചയുടെ അവസാന ഒഴിവുദിവസം അദ്ദേഹം ആ സൈറ്റിന്‍റെ ആദ്യ കോഡ് എഴുതി. ഓണ്‍ലൈന്‍ കച്ചവടം നടത്തുന്ന ആദ്യ കാല സംരംഭങ്ങളില്‍ ആദ്യത്തേതാണ് ഇ ബേ. ഇ ബേയിലൂടെ ആദ്യമായി വിറ്റതെ ഒമിട്യര്‍ ന്‍റെ കേടായ ഒരു ലേസര്‍ പൊയന്റെര്‍ ആണ്. അതിനു അന്ന് $14 കിട്ടി.
സൈറ്റ് വളരെ പെട്ടന്ന് ജനശ്രദ്ധ ആകര്‍ഷിച്ചു, വില്‍പ്പനക്കാര്‍ സൈറ്റ്ല്‍ വന്നു  അവര്‍ക്കു വേണ്ടാത്തതായ സാധനങ്ങള്‍ വില്‍ക്കുവാന്‍ തുടങ്ങി, വളരെ പെട്ടന്ന് ആള്‍ക്കാര്‍ ആസദനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുവാനും തുടങ്ങി. ഈ സിറെനുള്ള ആള്‍ക്കാരുടെ വിശ്വാസവും നല്ലരീധിയില്‍ ആര്‍ജിക്കുവാന്‍ തുടങ്ങി അങ്ങനെ സൈറ്റ് ആരുടേയും നേരിട്ടുള്ള മേല്‍നോട്ടമില്ലാതെ പോകുവാന്‍ തുടങ്ങി. ഓരോ സാധനം ഈ സൈറ്റിലൂടെ വില്‍ക്കുമ്പോള്‍ ഒരു ചെറിയ ഫീ മേടിക്കുകയും പിന്നീടെ ഈ പണം ഉപയോഗിച്ചാണ്‌ സൈറ്റ്ന്‍റെ വിപുലീകരണം സാധ്യമാക്കിയത്. വളരെ വേഗം ഈ ഫീ വളര്‍ന്നു ഒരു വലിയതുകയകുകയും, ഏകദേശം അദ്ദേഹത്തിന്‍റെ മാസസമ്പളത്തിന്‍റെ അത്രയും ആകുകയും അദ്ദേഹം ജോലി രാജിവയ്ക്കുകയും സൈറ്റ്ല്‍ മുഴുവന്‍ സമയവും ജോലിചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ഏതാണ്ട് ഈ സമയത്താണ്, 1996, ആള്‍ക്കാര്‍ക്ക് അവരുടെ അഭിപ്രായം അറിയിക്കുവാനുള്ള സൗകര്യം ഒരുക്കുകയും വാങ്ങല്‍ വില്‍ക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്തു.
ഏതാണ്ട് 1997 ആയപ്പോഴെയ്കും ഒമിട്യര്‍ അദ്ധേഹത്തിന്‍റെ കമ്പനിയുടെ പേര് AuctionWeb’s ല്‍ നിന്നും eBay എന്ന നാമം സ്വീകരിച്ചു. പിന്നീട് അദ്ദേഹം പരസ്യങ്ങള്‍ക്കു വളരെയധികം പണം ചിലവസഹിക്കുകയും കൂടുതല്‍ ജനശ്രദ്ധ ആര്‍ജിക്കുകയും ചെയ്തു. ബാക്കി ചരിത്രമയിശേഷിക്കുന്നു.