ഓര്‍ക്കാപ്പുറത്ത് ഇങ്ങനെയൊരു കറന്‍സി നിരോധനം വന്നത് പലര്‍ക്കും വലിയ ഒരു അടിയായിപ്പോയി. എനിക്കും ഇതിന്റെ കുല്ലുക്കം ചെറിയതോതിലനുഭവിക്കേണ്ടിവന്നു. ഞാനിപ്പോള്‍ ഇന്ത്യയില്‍ നിന്നും വളരെ അകലെ ആയിരിക്കുന്നതിനാല്‍ എനിക്ക് ഇവിടെ കറന്‍സി മാറാന്‍ ഒരു അവസരവുംമില്ല. RBI യുടെ വെബ്സൈറ്റ് പ്രകാരം ഞാനടുത്തുള്ള Airport ലും അല്ലാതുള്ള currency exchange ചെയുന്ന സ്ഥലങ്ങളിലും അന്വേഷിച്ചപ്പോള്‍ അവരെല്ലാവരും പറയുന്നതെ, ഇന്ത്യ യുമായുള്ള എല്ലാ കറന്‍സി എക്സ്ചേഞ്ചും അവര്‍ നിര്‍ത്തിവച്ചു എന്ന്.
പോയതുപോയി, പക്ഷെ ഇനിയും ഇങ്ങനെ ഒരു സംഭവം വന്നാല്‍ നമ്മ എങ്ങനെ അതിന്റെ ആഖാതം കുറയ്ക്കാം എന്ന് പഠിക്കേണ്ടിയിരിക്കുന്നു. സതാരണക്കാരായ നമ്മള് കറന്‍സി യുടെ ഉപയോഗം പരമാവതി കുറക്കണം എന്നാണ് എന്റെ അഭിപ്രായം. കറന്‍സിയുടെ ഉപയോഗം കുറക്കണം എന്ന് പറയുമ്പോള്‍, ചെലവു കുറയ്ക്കാനോ അഥവാ നമ്മുടെ ഇപ്പോഴുള്ള ജീവിതനിലവാരം കുറയ്ക്കാനോഅല്ല ഞാനുദ്ദേശിക്കുന്നത്. പരമാവധി പണമിടപാടുകള്‍ ചെക്ക് മൂലമോ ഓണ്‍ലൈന്‍ വഴിയോ നടത്തുക.
ഇപ്പോള്‍ ജനപ്രീതിയാര്ജിച്ചുകൊണ്ടിരിക്കുന്ന ഒരു smartphone ആപ് ആണ്, യു പി ഐ. യു പി ഐ ഉപയോഗിക്കുന്ന മറ്റു ഉപഭോക്താക്കള്ക്കെ ഇതിലൂടെ നമുക്കെ പണം കയ്മാറ്റം ചെയാന്‍ സതിക്കും. ഇപ്പോള്‍ യു പി ഐ ആന്‍ഡ്രോയ്ഡ phoneല്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളു എന്നാല്‍ ഭാവിയില്‍ ആപ്പിള്‍, വിന്‍ഡോസ് മുതലായ ഫോണുകളിലും നമുക്കെ പ്രധീഷിക്കാം.
ഇപ്പോള്‍ നിലവില്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്കുകള്ക്കെ ഈസംവിധാനം ഉപയോഗിക്കാനുള്ള അനുമതിയുള്ളൂ.
ആന്ധ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഭാരതീയ മഹിളാ ബാങ്ക്, കാനറാ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.ജെ.എസ്.ബി സഹകാരി ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്. കര്‍ണാടക ബാങ്ക്, യുക്കോ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ. പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വിജയ ബാങ്ക്, യെസ് ബാങ്ക്. ഐ.ഡി.ബി.ഐ ബാങ്കിനും ആര്.ബി.എല്‍ ബാങ്കിനും യു പി ഐ ആപ്പ് ഇല്ലെങ്കിലും അവയുടെ അക്കൗണ്ടുകള്‍ മേല്പറഞ്ഞവയില് ഏതെങ്കിലുമൊരു ബാങ്കിന്റെ ആപ്പ് ഉപയോഗിച്ച് കണക്ട് ചെയ്യാം.
ഈ കറന്‍സി നിരോധനം മൂലം നിങ്ങള്‍ എന്തു പഠിച്ചു? ഈ പോസ്റ്റില്‍ കമന്റായോ അല്ലെങ്കില്‍ ഇമെയില്‍ ആയോ അയക്കുക്ക.